ഏഷ്യൻ ഗെയിംസ്: 71 മെഡലുകളുമായി റെക്കോഡിട്ട് ഇന്ത്യ, ജക്കാർത്ത റെക്കോർഡ് ഇനി പഴങ്കഥ

ഇന്ത്യയുടെ ഓജസ് -ജ്യോതി സുരേഖ സഖ്യമാണ് അമ്പെയ്ത്തിൽ സ്വർണത്തോടെ നേട്ടത്തോടെ ഇന്ത്യയ്ക്ക് എഴുപത്തൊന്നാം മെഡൽ സമ്മാനിച്ചത്.
ജ്യോതി- ഓജസ് സഖ്യം
ജ്യോതി- ഓജസ് സഖ്യം
Updated on

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് മെഡൽ‌ വേട്ടയിൽ പുതിയ റെക്കോഡിട്ട് ഇന്ത്യ. 16 സ്വർണമടക്കം 71 മെഡലുകൾ സ്വന്തമാക്കിയതോടെയാണ് 2018ൽ ജക്കാർത്തയിൽ തീർത്ത 70 മെഡലുകൾ എന്ന റെക്കോഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്. അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ ഇന്ത്യയുടെ ഓജസ് ദിയോതെയിലും ജ്യോതി സുരേഖ വെണ്ണവും ചേർന്നാണ് സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യയ്ക്ക് എഴുപത്തൊന്നാം മെഡൽ സമ്മാനിച്ചത്.

ഫൈനലിൽ ദക്ഷിണ കൊറിയയെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. 100 മെഡലുകൾ എന്നതാണ് ഇത്തവണത്തെ ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇന്ത്യൻ പ്രതിനിധികൾ പറയുന്നു. ജക്കാർത്തയിൽ 2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും അടക്കം 70 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്.

നിലവിൽ 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. അമ്പെയ്ത്തിൽ ഇന്ത്യക്ക് ആദ്യസ്വർണം നേടിത്തന്ന ജ്യോതി-ഓജസ് സഖ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭിനന്ദിച്ചു.

logo
Metro Vaartha
www.metrovaartha.com