"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെതിരേ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
India to allow Pakistan hockey team to participate in Asia cup

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

Updated on

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് പാക് ടീമിനെ തടയില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ രാജ്ഗിർ, ബിഹാർ എന്നിവിടങ്ങളിലായാണ് ഏഷ്യ കപ്പ് നടക്കുന്നത്. അനവധി രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്നതിനെ എതിർക്കില്ല, എന്നാൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം തികച്ചും വ്യത്യസ്തമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയും യുക്രൈനും യുദ്ധം ചെയ്യുന്നുണ്ടെങ്കിലും ബഹുരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടെന്നും അന്താരാഷ്ട്ര കായിക മേഖല അതാവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

അതേ സമയം ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനെതിരേ മത്സരിക്കുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com