സഞ്ജുവിന്‍റെ ഫോം, ശ്രേയസിന്‍റെ ക‍്യാപ്റ്റൻസി; ഇംഗ്ലണ്ടിനെതിരേ ഇന്ത‍്യക്ക് വെല്ലുവിളികൾ ഏറെ

യൂറോപ‍്യൻ സാഹചര‍്യങ്ങൾ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരേ ശക്തമായ മത്സരങ്ങൾ കാഴ്ചവയ്ക്കണമെങ്കിൽ ചില പ്രശ്നങ്ങൾ ഉടൻ ഇന്ത‍്യൻ ടീമിന് പരിഹരിക്കേണ്ടതുണ്ട്
Sanju's lack of form, Shreyas Iyer's captaincy; India faces many challenges in the England series

ഇന്ത‍്യൻ ക്രിക്കറ്റ് ടീം

Updated on

അ‍യർലൻഡിനെതിരേ 2-0ന് പരാജയപ്പെട്ട് ടി20 പരമ്പര നഷ്ടമായ ഇന്ത‍്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരേ ജൂലൈ ഒന്നിന് ടി20 മത്സരത്തിനൊരുങ്ങുകയാണ്. മൂന്ന് തവണ ടി20 ലോകകപ്പ് ചാംപ‍്യന്മാരായ ടീമാണ് ഇന്ത‍്യയെങ്കിലും വെല്ലുവിളി നിറഞ്ഞ യൂറോപ‍്യൻ സാഹചര‍്യങ്ങൾ അതിജീവിച്ച് ഇംഗ്ലണ്ടിനെതിരേ ശക്തമായ മത്സരങ്ങൾ കാഴ്ചവയ്ക്കണമെങ്കിൽ ചില പ്രശ്നങ്ങൾ ഉടൻ പരിഹരിക്കേണ്ടതുണ്ട്.

ആവേശകരമായ പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കമാകുമ്പോൾ മലയാളി താരം സഞ്ജു സാംസണിന്‍റെ ഫോമില്ലായ്മ, ശ്രേയസ് അയ്യരുടെ ക‍്യാപ്റ്റൻസി, ആവർത്തിക്കുന്ന ബാറ്റിങ് തകർച്ചകൾ എന്നിങ്ങനെ നിരവധി കടമ്പകളാണ് ഇന്ത‍്യൻ ടീം മറികടക്കേണ്ടത്.

സഞ്ജുവിന്‍റെ ഫോമില്ലായ്മ

ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച സഞ്ജുവിന് അയർലൻഡിനെതിരേ തിളങ്ങാനായില്ല. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയായ ജയ് മൂന്ദ്രയാണ് രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കിയത്. സഞ്ജു ആകെ നേടിയതാകട്ടെ വെറും 5 റൺസും.

അതേസമയം, ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ രണ്ട് മത്സരങ്ങളിൽ നിന്ന് 238 സ്ട്രൈക്ക് റേറ്റിൽ 50 റൺസ് നേടി. ഓപ്പണിങ് ബാറ്റർമാർ തിളങ്ങാത്തതിനാൽ ഫോമിലുള്ള യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.

ഈ മൂന്നു പേരിൽ നിന്നും ആരെ തെരഞ്ഞെടുക്കുമെന്നത് ടീം മാനേജ്മെന്‍റിന് വലിയ വെല്ലുവിളി ‍ഉയർത്തും. 2026ലെ ടി20 ലോകകപ്പിലെ പ്രകടനവും മൂന്ന് താരങ്ങളുടെയും ഐപിഎൽ പ്രകടനവും കണക്കിലെടുത്തായിരിക്കും ഇക്കാര‍്യത്തിൽ തീരുമാനമെടുക്കുക.

Sanju Samson

സഞ്ജു സാംസൺ

Abhishek Sharma

അഭിഷേക് ശർമ

Vaibhav Suryavanshi

വൈഭവ് സൂര‍്യവംശി

ബാറ്റിങ് തകർച്ച

അയർലൻഡിനെതിരായ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത‍്യൻ ബാറ്റിങ് നിര അയർലൻഡിനെതിരേ തകർന്നടിഞ്ഞു. 74 റൺസ് നേടിയ തിലക് വർമയാണ് ഇന്ത‍്യയുടെ ടോപ് സ്കോറർ എങ്കിലും ടി20 ക്രിക്കറ്റിന് വേണ്ട സ്ട്രൈക്ക് റേറ്റ് ആയിരുന്നില്ല താരത്തിൽ നിന്നു കാണാനായത്.

ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര‍്യാംശ് ഷെഡ്ഗെ എന്നിവർക്കും മധ‍്യനിരയിൽ കാര‍്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെന്നത് തിരിച്ചടിയായി. ഇംഗ്ലണ്ട് സാഹചര‍്യങ്ങളിൽ‌ മധ‍്യനിരയെ ശക്തിപ്പെടുത്തുകയെന്നതാണ് കനത്ത വെല്ലുവിളി ഉയർത്തുന്ന മറ്റൊരു കാര‍്യം.

ഇഷാൻ കിഷൻ

ഇഷാൻ കിഷൻ

തിലക് വർമ

തിലക് വർമ

യൂറോപ‍്യൻ സാഹചര‍്യങ്ങളിൽ ചേസിങ് ദുഷ്കരം

യൂറ‍്യോപ‍്യൻ സാഹചര‍്യങ്ങളിൽ ഇന്ത‍്യയ്ക്ക് ബാറ്റിങ് തകർച്ച നേരിട്ടതായാണ് മുൻ മത്സരങ്ങൾ പരിശോധിക്കുമ്പോൾ വ‍്യക്തമാകുന്നത്. പേസ് ബൗളർമാർക്ക് വലിയ സ്വാധീനമുള്ള പിച്ചുകളിൽ ഇന്ത‍്യൻ താരങ്ങൾ എങ്ങനെ കളിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചുകളിൽ കളിച്ചു വളർന്ന താരങ്ങളുമായാണ് ഇന്ത‍്യ ഇംഗ്ലണ്ട് പര‍്യടനത്തിനൊരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം.

150ലധികം റൺസ് പിന്തുടർന്ന് വിജയിക്കാൻ അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളിലും ഇന്ത‍്യയ്ക്ക് സാധിച്ചില്ല. ഈ സാഹചര‍്യത്തിൽ ഇംഗ്ലണ്ടിലെ സാഹചര‍്യം ഇന്ത‍്യൻ ബാറ്റർമാർക്ക് പേടി സ്വപ്നമായിരിക്കും. ഇംഗ്ലണ്ടിലെ സാഹചര‍്യങ്ങളുമായി പൊരുത്തപെടുന്നതിലായിരിക്കും കോച്ച് ഗൗതം ഗംഭീറും സംഘവും ശ്രദ്ധ കേന്ദ്രീകരിക്കുക.

അക്ഷർ പട്ടേൽ/ വാഷിങ്ടൺ സുന്ദർ ഇവരിൽ ആരെ കളിപ്പിക്കണം

യൂറോപ‍്യൻ സാഹചര‍്യങ്ങളിൽ ഏഷ‍്യൻ ടീമുകൾ പൊതുവേ ഒരു സ്പിന്നറെയും സ്പിൻ ബൗളിങ് ഓൾറൗണ്ടറെയുമാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താറുള്ളത്. എന്നാൽ ഇംഗ്ലണ്ട് പരമ്പരയ്ക്ക് വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര‍്യമല്ല.

കാരണം അയർലൻഡ് പരമ്പരയിൽ ഒരോവർ എറിഞ്ഞ താരം വഴങ്ങിയത് 19 റൺസാണ്. മറുവശത്ത് അക്ഷർ പട്ടേൽ 7.62 ബൗളിങ് എക്കണോമിയിൽ 2 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഇരുവരും ലോകകപ്പ് ഹീറോകളായതിനാൽ ആരെ ടീമിലുൾപ്പെടുത്തുമെന്ന കാര‍്യത്തിൽ ടീം മാനേജ്മെന്‍റ് വ‍്യക്തത വരുത്തണം.

അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ

അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ

ശ്രേയസ് അയ്യരുടെ ക‍്യാപ്റ്റൻസിയും ബൗളിങ് ചേഞ്ചുകളും

ടീം ഇന്ത‍്യയുടെ പുതിയ ക‍്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ടീം മാനേജ്മെന്‍റിനെയും ഇന്ത‍്യൻ ആരാധകരെയും തൃപ്ത്തിപ്പെടുത്താൻ കഴിഞ്ഞില്ല. ഋഷഭ് പന്തിന് ശേഷം ആദ‍്യ രണ്ട് ടി20 അന്താരാഷ്ട്ര മത്സരങ്ങളും പരാജയപ്പെടുന്ന ക‍്യാപ്റ്റനായി അദ്ദേഹം മാറി. അയർലൻഡ് പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നും 13 റൺസ് മാത്രമെ താരത്തിന് നേടാൻ സാധിച്ചുള്ളൂ. 10 റൺസായിരുന്നു ശ്രേയസിന്‍റെ ഉയർന്ന വ‍്യക്തിഗത സ്കോർ.

ക‍്യാപ്റ്റനെന്ന നിലയിലും ചില തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടു. ഹർഷിത് റാണയും അക്ഷർ പട്ടേലും മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും അവരെ നാലോവർ എറിയാൻ സമ്മതിക്കാതെ സൂര‍്യാംശ് ഷെഡ്ഗെയ്ക്കാണ് ശ്രേയസ് അവസരം നൽകിയത്. സൂര‍്യാംശിന്‍റെ രണ്ട് ഓവറിൽ 25 റൺസ് അയർലൻഡ് താരങ്ങൾ അടിച്ചെടുക്കുകയും ചെയ്തു. ഇംഗ്ലണ്ട് പര‍്യടനത്തിൽ ശ്രേയസിന്‍റെ ക‍്യാപ്റ്റൻസി കൂടുതൽ പരീക്ഷിക്കപ്പെടും.

Shreyas Iyer

ശ്രേയസ് അയ്യർ

logo
Metro Vaartha
www.metrovaartha.com