50ാം ടെസ്റ്റ് മത്സരത്തിൽ അർധസെഞ്ചുറി തികച്ച് ടോം ബ്ലണ്ടൽ; രണ്ടാം ടെസ്റ്റിൽ കിവീസ് മികച്ച സ്കോറിലേക്ക്

85 ഓവറിൽ നിന്നും 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് അടിച്ചെടുത്തിട്ടുണ്ട് ടീം
India vs new zealand 2nd test match updates

ടോം ബ്ലണ്ടൽ

Updated on: 

ക്രൈസ്റ്റ് ചർച്ച്: ഇന്ത‍്യയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ‍്യ ദിനം പൂർത്തിയായപ്പോൾ ന‍്യൂസിലൻഡ് ഭേദപ്പെട്ട നിലയിൽ. 85 ഓവറിൽ നിന്നും 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് അടിച്ചെടുത്തിട്ടുണ്ട് ടീം. 53 റൺസുമായി ടോം ബ്ലണ്ടലും 36 റൺസുമായി ഗ്ലെൻ ഫിലിപ്പ്സുമാണ് ക്രീസിൽ.

ഇന്ത‍്യയ്ക്കു വേണ്ടി ആകാശ് ദീപ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അരങ്ങേറ്റക്കാരൻ ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത‍്യയ്ക്ക് മത്സരത്തിന്‍റെ തുടക്കത്തിൽ വിക്കറ്റ് വീഴ്ത്താനായില്ല. ന‍്യൂസിലൻഡ് ക‍്യാപ്റ്റൻ ടോം ലാഥവും (59) ഡെവൺ കോൺവെയും (31) ഒന്നാം വിക്കറ്റിൽ തകർത്താടി 77 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.

<div class="paragraphs"><p>ആദ‍്യ വിക്കറ്റ് നേടിയ ശേഷം സഹതാരങ്ങളുമായി ആഘോഷിക്കുന്ന ഗുർനൂർ ബ്രാർ</p></div>

ആദ‍്യ വിക്കറ്റ് നേടിയ ശേഷം സഹതാരങ്ങളുമായി ആഘോഷിക്കുന്ന ഗുർനൂർ ബ്രാർ

ഉച്ചഭക്ഷണത്തിന് തൊട്ടു മുൻപുള്ള അവസാന പന്തിലാണ് കോൺവെയെ പുറത്താക്കി ഗുർനൂർ ബ്രാർ അരങ്ങേറ്റ ടെസ്റ്റിലെ ആദ‍്യ വിക്കറ്റ് പിഴുതത്. പിന്നീട് രണ്ടാം വിക്കറ്റിൽ ടോം ലാഥവും ഹെൻറി നിക്കോൾസും ചേർന്ന് 33 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ആകാശ് ദീപിന് വിക്കറ്റ് നൽകി ടോം ലാഥം മടങ്ങി.

ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലായി കിവീസ്. ഉടനെ തന്നെ ഹെൻറി നിക്കോൾസിനെ (16) അൻഷുൽ കാംബോജും രച്ചിൻ രവീന്ദ്രയെ (0) ആകാശ് ദീപും പുറത്താക്കിയതോടെ ടീം പ്രതിരോധത്തിലായി. അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങിയ ഡാരിൽ മിച്ചൽ‌ 33 റൺസെടുത്ത് കളംവിട്ടു. വാഷിങ്ടൺ സുന്ദർ എറിഞ്ഞ പന്തിൽ ധ്രുവ് ജുറലിന് ക‍്യാച്ച് നൽകിയാണ് താരം ഔട്ടായത്.

<div class="paragraphs"><p>അർധസെഞ്ചുറി നേടിയ ക‍്യാപ്റ്റൻ ടോം ലാഥം</p></div>

അർധസെഞ്ചുറി നേടിയ ക‍്യാപ്റ്റൻ ടോം ലാഥം

കൂട്ടത്തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ടീമിനെ ടോം ബ്ലണ്ടലും ഗ്ലെൻ ഫിലിപ്പ്സും ചേർന്നാണ് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ ഒത്തുകൂടി 50 റൺസ് സഖ‍്യമുണ്ടാക്കി. തന്‍റെ 50ാം ടെസ്റ്റ് മത്സരത്തിലാണ് ടോം ബ്ലണ്ടൽ അർധസെഞ്ചുറി പൂർത്തിയാക്കിയത്.

വീണ്ടും ന‍്യൂബോൾ എടുത്തെങ്കിലും ഇന്ത‍്യൻ ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഒരുവിക്കറ്റ് പോലും നേടാനായില്ല. ആദ‍്യ ഓവർ മുതൽ മീഡിയം പേസർ എറിയുന്ന വേഗതയിലാണ് ബുംറ പന്തെറിഞ്ഞത്. ഒടുവിൽ മത്സരത്തിന്‍റെ 48ാം ഓവറിൽ ടോം ബ്ലണ്ടലിനെതിരേ ബുംറ ബൗളിങ് റണ്ണപ്പിൽ മാറ്റം വരുത്തിയിട്ടും പ്രത‍്യേകിച്ച് ഫലമൊന്നുമുണ്ടായിരുന്നില്ല.

ടീ ബ്രേക്കിന് തൊട്ടു മുൻപാണ് ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ ബുംറയ്ക്ക് വീണ്ടും പന്തേൽപ്പിച്ചത്. അതേ ഓവറിൽ 128 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞത്. പേസർമാർക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുന്ന പിച്ചുകളായതിനാലായിരിക്കാം ബുംറയുടെ വേഗം കുറയാൻ കാരണം. അതേസമയം, പ്രസിദ്ധ് കൃഷ്ണയെ മാറ്റിയാണ് ഇന്ത‍്യ ഗുർനൂർ ബ്രാറിനെ കളിപ്പിച്ചത്. ഇതോടെ പേസും സ്വിങ്ങും അനായാസം എറിയാൻ സാധിക്കുന്ന മുഹമ്മദ് സിറാജിന് പ്ലെയിങ് ഇലവനിലെത്താൻ ഇനിയും കാത്തിരിക്കണം. സീനിയർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരം സ്പെഷ‍്യലിസ്റ്റ് സ്പിന്നറായി വാഷിങ്ടൺ സുന്ദറിനെയാണ് ടീമിലേക്ക് പരിഗണിച്ചത്.