ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് മികച്ച തുടക്കം

ശ്രീലങ്കക്കെതിരേ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർമാർ നൽകിയത് മികച്ച തുടക്കം.
India vs Sri lanka Asian women's cricket final

ഏഷ്യൻ ഗെയിംസിലെ വനിതാ വിഭാഗം ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കക്കെതിരേ ലോങ് ഓണിനു മുകളിലൂടെ സിക്സർ പറത്തുന്ന ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന.

Updated on

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിന്‍റെ ഫൈനലിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആറോവർ പവർ പ്ലേ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 67 റൺസ് എത്തിയിരുന്നു. പത്തോവറിൽ ഒരു വിക്കറ്റിന് 99 റൺസിലുമെത്തി. ട്വന്‍റി20 ഫോർമാറ്റിലാണ് മത്സരം.

ശ്രീലങ്കക്കെതിരേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇൻഫോം ഓപ്പണർമാർ ഷഫാലി വർമയും വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ഥനയും ചേർന്ന് ടീമിന് മികച്ച തുടക്കവും നൽകി.

പതിവിന് വിപരീതമായി ഷഫാലിയെക്കാൾ ആക്രമണോത്സുകത പുറത്തെടുത്ത സ്മൃതിയാണ് ആദ്യം അർധ സെഞ്ചുറി തികച്ചത്. 30 പന്തിൽ 50 എത്തുമ്പോൾ തന്നെ സ്മൃതി അഞ്ച് സിക്സർ നേടിക്കഴിഞ്ഞിരുന്നു. ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവിന്‍റെ ആദ്യ ഓവറിൽ നേടിയ മൂന്നു സിക്സറും ഇതിൽ ഉൾപ്പെടുന്നു.

പത്താം ഓവറിലെ അവസാന പന്തിൽ ഷഫാലി പുറത്താകുമ്പോൾ ടീം സ്കോർ 99 റൺസിലെത്തിയിരുന്നു. 29 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം 48 റൺസാണ് യുവതാരം നേടിയത്.

logo
Metro Vaartha
www.metrovaartha.com