

സഞ്ജു സാംസൺ
ഇന്ദോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യയ്ക്ക് ആദ‍്യ വിക്കറ്റ് നഷ്ടമായി. മലയാളി താരം സഞ്ജു സാംസണിന്‍റെ ( 6 പന്തിൽ 3) വിക്കറ്റാണ് ടീമിന് നഷ്ടമായത്.
വിൻഡീസ് പേസർ ഷമാർ ജോസഫ് ലെഗ് സ്റ്റംപിന് എറിഞ്ഞ പന്ത് സഞ്ജു ഫ്ലിക് ഷോട്ടിന് ശ്രമിച്ചെങ്കിലും ഫീൽഡർ കാമിൽ പുരാൻ ക‍്യാച്ച് കൈകളിലൊതുക്കുകയായിരുന്നു. 150 കിലോമീറ്റർ വേഗതയിൽ വന്ന പന്താണ് സഞ്ജു ഫ്ലിക്ക് ഷോട്ടിന് ശ്രമിച്ചത്.
കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും ഇത്തവണ അത് മുതലാക്കാനായില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെടുത്തിട്ടുണ്ട് ഇന്ത‍്യ. അഭിഷേക് ശർമയും ഇഷാൻ കിഷനുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരം കളിച്ച ടീമിനെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളാണ് ഇന്ത‍്യ ഇത്തവണ ടീമിൽ വരുത്തിയിരിക്കുന്നത്.
കുൽദീപ് യാദവിന് പകരം പേസർ പ്രിൻസ് യാദവും ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡിയെയുമാണ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിൻഡീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. റൊമാരിയോ ഷെപ്പേർഡിന് പകരം ക്വിന്‍റിൻ സാംപ്സണും സ്പിന്നർ അക്കീൽ ഹൊസൈനു പകരം കീമോ പോളുമാണ് ടീമിലുള്ളത്.