പാക് താരത്തിന്‍റെ കരണത്തടിച്ച് ഇന്ത്യൻ ബോക്സിങ് താരം; ദീവാലി തുടങ്ങിയെന്ന് ഫാൻസ്|Video

ഇന്ത്യൻതാരം മനീഷ് ശർമ പാക് താരം റഹീം പർദേശിയുടെ കരണത്തടിച്ചതാണ് മത്സരത്തിന്‍റെ ഗതി തിരിച്ചു വിട്ടിരിക്കുന്നത്.
Indian boxer slaps Pakistani athlete; fans say Diwali has begun

പാക് താരത്തിന്‍റെ കരണത്തടിച്ച് ഇന്ത്യൻ ബോക്സിങ് താരം; ദീവാലി തുടങ്ങിയെന്ന് ഫാൻസ്|Video

Updated on: 

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഇരുരാജ്യത്തുള്ളവരുടെയും അഭിമാനപ്രശ്നമാണ്. ഇപ്പോഴിതാ ബോക്സിങ്ങിലും സമാനമായ അവസ്ഥ‌ വന്നിരിക്കുന്നു. ദുബായിൽ വച്ചു നടക്കുന്ന ബോക്സിങ് മത്സരത്തിനു മുന്നോടിയായി നടത്തിയ പ്രീ ഫൈറ്റ് ഫേസ് ഓഫിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യൻതാരം മനീഷ് ശർമ പാക് താരം റഹീം പർദേശിയുടെ കരണത്തടിച്ചതാണ് മത്സരത്തിന്‍റെ ഗതി തിരിച്ചു വിട്ടിരിക്കുന്നത്.

മനീഷ് ശർമയുടെ മുന്നിലേക്ക് വെല്ലുവിളിച്ചു കൊണ്ടു ചെന്ന പർദേശിയുടെ കരണത്ത് അപ്രതീക്ഷിതമായി മനീഷ് ശർമ കൈ വയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരെയും പിടിച്ചു മാറ്റുന്നത്.

നവംബർ 6ന് നിക്കി ബീച്ചിൽ വച്ചാണ് മത്സരം നടക്കുന്നത്. ദീവാലി നേരത്തേ എത്തി, അഭിമാന നിമിഷം തുടങ്ങി രസകരമായ കമന്‍റുകളാണ് താഴെയുള്ളത്. ഇതിനെല്ലാമുള്ള മറുപടി മാച്ച് തുടങ്ങുമ്പോൾ നൽകാമെന്നാണ് പർദേശി പ്രതികരിച്ചിരിക്കുന്നത്.