ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള സഹായം നിർത്തി ഐഒസി

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷയെ ഇക്കാര്യം കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
IOC suspends funding to IOA owing to internal disputes with no signs of resolution
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള സഹായം നിർത്തി ഐഒസി
Updated on

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനു നൽകി വന്നിരുന്ന ധനസഹായം നിർത്തി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. കായിക വികസന പദ്ധതികൾക്കായുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്‍റുകളാണ് തടഞ്ഞു വച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗമാണ് തീപുമാനമെടുത്തത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷയെ ഇക്കാര്യം കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഭിമുഖീകരിക്കുന്ന ആഭ്യന്തര തർക്കങ്ങളും ഭരണപ്രശ്നങ്ങളും പ്രകടമാണെന്നും ഈ സാഹചര്യം കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനാൽ വ്യക്തത ആവശ്യമാണെന്നും പരാമർശിച്ചു കൊണ്ടാണ് ഫണ്ട് തടയുന്നതിനെക്കുറിച്ച് എഒസി അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ലഭിക്കുന്നതു വരെ ഒളിമ്പിക് അസോസിയേഷനുകൾ വഴി നേരിട്ടുള്ള പണം മാത്രമേ നൽകുകയുള്ളൂ.

ഇന്ത്യൻ ഒളിമ്പിക് അസോസിയേശന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായ പി.ടി. ഉഷയ്ക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം സജീവമാണ്. അടുത്ത പ്രത്യേക ജനറൽ ബോഡിയിൽ അവിശ്വാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് ഐഒസിയുടെ അപ്രതീക്ഷിത തിരിച്ചടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com