ഐപിഎൽ 2027: 2 വിദേശ താരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ഡൽഹി ക‍്യാപ്പിറ്റൽസ്, വെളിപ്പെടുത്തി ഗാംഗുലി

പ്രമുഖ ബംഗാൾ മാധ‍്യമത്തിനോടാണ് സൗരവ് ഗാംഗുലി ഇക്കാര‍്യം വെളിപ്പെടുത്തിയത്
IPL 2027: Delhi Capitals set to bring in 2 overseas players, reveals Ganguly

ഷായ് ഹോപ്പ്, ജേക്ക് ഫ്രേസർ മക്‌ഗർക്

Updated on: 

ന‍്യൂഡൽഹി: ഐപിഎൽ 2027ന് മുന്നോടിയായി ഓസ്ട്രേലിയൻ താരം ജേക്ക് ഫ്രേസർ മക്ഗർകിനെയും വെസ്റ്റ് ഇൻഡീസ് താരം ഷായ് ഹോപ്പിനെയും ടീമിലെത്തിക്കാനൊരുങ്ങി ഡൽഹി ക‍്യാപ്പിറ്റൽസ്.

പ്രമുഖ ബംഗാൾ മാധ‍്യമത്തിനോട് ടീമിന്‍റെ മുഖ‍്യ പരിശീലകൻ സൗരവ് ഗാംഗുലിയാണ് ഇക്കാര‍്യം വെളിപ്പെടുത്തിയത്. നവംബർ 17നാണ് ഇത്തവണത്തെ താരലേലം ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ഇരുവരെയും ടീമിലെത്തിക്കുകയാണ് ലക്ഷ‍്യം. ദക്ഷിണാഫ്രിക്കൻ താരം ലുങ്കി എൻഗിഡിയ്ക്ക് പകരക്കാരനായി ജേക്ക് ഫ്രേസർ മക്ഗർക് 2024 ഐപിഎൽ സീസണിൽ ഡൽ‌ഹിക്ക് വേണ്ടി കളിച്ചിരുന്നു.

അന്ന് 9 ഇന്നിങ്സുകളിൽ നിന്നും 330 റൺസാണ് താരം അടിച്ചുകൂട്ടിയത്. എന്നാൽ തൊട്ടടുത്ത സീസണിൽ അതേ പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ല. 2025 ഐപിഎൽ സീസണിൽ 6 ഇന്നിങ്സുകളിൽ നിന്നും 55 റൺസ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം.

അതേസമയം, 2024 ഐപിഎല്ലിൽ ഷായ് ഹോപ്പ് ഡൽഹി ക‍്യാപ്പിറ്റൽസിന്‍റെ ഭാഗമായിരുന്നു. അടുത്തിടെ ഇന്ത‍്യയ്ക്കെതിരേ നടന്ന ടി20 പരമ്പരയിൽ നടന്ന 4 മത്സരങ്ങളിൽ 139 ബാറ്റിങ് ശരാശരിയിൽ 3 ഇന്നിങ്സുകളിൽ നിന്നും 278 റൺസാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്.