രഹാനെയ്ക്ക് അര്‍ധസെഞ്ചുറി; എല്‍ ക്ലാസിക്കോയില്‍ മുംബൈ വീണു

ഈ സീസണിലെ ചെന്നൈയുടെ രണ്ടാം ജയവും മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്
രഹാനെയ്ക്ക് അര്‍ധസെഞ്ചുറി; എല്‍ ക്ലാസിക്കോയില്‍ മുംബൈ വീണു
Updated on

മുംബൈ: അജിൻക്യ രഹാനെയുടെ തകർപ്പൻ പ്രകടനത്തിലൂടെ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഏഴ് വിക്കറ്റിന്‍റെ വമ്പൻ ജയം. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 11 പന്ത് ബാക്കി നിൽക്കെ വിജയം കൈവരിച്ചു.

ഈ സീസണിലെ ചെന്നൈയുടെ രണ്ടാം ജയവും മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. പോയിന്റ് പട്ടികയിൽ ചെന്നൈ നാലാമതായി. തുടർച്ചയായ രണ്ടു തോൽവിയോടെ മുംബൈ ഇന്ത്യൻസ് എട്ടാമതാണ്.

വൺഡൗണായി ഇറങ്ങി 27 പന്തിൽ 61 റൺസടിച്ച അജിൻക്യ രഹാനെയുടെ അർധസെഞ്ചറിയാണ് ചെന്നൈയുടെ സ്കോർ വേഗത്തിലാക്കിയത്. 36 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജ് ഗെയ്ക്‌വാദും ചെന്നൈയുടെ ജയം അനായാസമാക്കി.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡെവൻ കോൺവെയുടെ (പൂജ്യം) വിക്കറ്റ് വീഴത്തി ചെന്നൈയെ ഞെട്ടിച്ചെങ്കിലും പിന്നീട് എത്തിയ രഹാനെ റുതുരാജിനെ കൂട്ടുപിടിച്ച് ഇരുവരും കളം നിറഞ്ഞു കളിച്ചു. മൂന്നു സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു രഹാനെയും കിടിലൻ ഇന്നിങ്സ്.

രഹാനെയുടെ വിക്കറ്റിന് ശേഷം നാലാം നമ്പറിലെത്തിയ ശിവം ദുബെ(26 പന്തില്‍ 28)അംബാട്ടി റായഡു(16 പന്തല്‍ 20*) എന്നിവരും വിജയത്തിലേക്ക് ചെന്നൈയെ നയിച്ചു.

മുംബൈക്കായി ബെഹന്‍ഡോര്‍ഫും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്നും മിച്ചല്‍ സാന്‍റ്നര്‍ രണ്ടും വിക്കറ്റെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com