ശ്രേയസ് അയ്യരും ഇഷാൻ കിഷനും വാർഷിക കരാറിൽ നിന്ന് പുറത്ത്

അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിന്‍റെ ഭാഗമാകണമെന്ന നിബന്ധന ലംഘിച്ചതാണ് നടപടിക്ക് കാരണം.
ശ്രേയസ് ‍അയ്യർ , ഇഷാൻ കിഷൻ
ശ്രേയസ് ‍അയ്യർ , ഇഷാൻ കിഷൻ
Updated on

ന്യൂഡൽഹി: വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും പുറത്താക്കി ബിസിസിഐ. റിങ്കു സിങ്ങും തിലക് വർമയും പട്ടികയിൽ പുതുതായി ഇടം പിടിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഗ്രേഡ് സി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിന്‍റെ ഭാഗമാകണമെന്ന നിബന്ധന ലംഘിച്ചതാണ് നടപടിക്ക് കാരണം. 2023-24 വർഷത്തേക്കുള്ള കരാറാണ് ബിസിസിആഐ പുറത്തു വിട്ടത്.

ആഭ്യന്തര ക്രിക്കറ്റിൽ ശ്രേയസ് അയ്യർ മുംബൈ താരവും ഇഷാൻ ഝാർഖണ്ഡ് താരവുമാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ നിന്ന് പരുക്കുണ്ടെന്ന് കാരണം കാണിച്ച് ശ്രേയസ് പിന്മാറിയിരുന്നു. മാനസിക സമ്മർദം എന്ന കാരണത്താൽ ഇഷാനും മത്സരത്തിൽ നിന്ന് വിട്ടു നിന്നു. ബിസിസിഐ നിർബന്ധിച്ചിട്ടും രഞ്ജ ട്രോഫിയിൽ കളിക്കാൻ താരം തയാറായില്ല. മുംബൈ ഇന്ത്യൻ ക്യാപ്റ്റർ ഹാർദിക് പണ്ഡ്യയ്ക്കൊപ്പം ഇഷാൻ ഐപിഎൽ പരിശീലനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ബിസിസിഐ രണ്ടു പേരെയും പട്ടികയിൽ നിന്ന് പുറത്താക്കിയത്.

വാർഷിക കരാറിലുള്ള താരങ്ങൾ

ഗ്രേഡ് എ പ്ലസ്- രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ

ഗ്രേഡ് എ- ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ

ഗ്രേഡ് ബി- സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ

ഗ്രേഡ് സി- റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ്, ഷാർദൂൽ ഠാക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ കൃഷ്ണ, ആവേശ് ഖാൻ, രജസ് പട്ടീദാർ.

Trending

No stories found.

Latest News

No stories found.