തുടർച്ചയായി മൂന്നാം തവണയും ലോകകപ്പിന് യോഗ‍്യത നേടാനാവാതെ ഇറ്റലി; പരാജയപ്പെട്ടത് ബോസ്‌നിയയോട്

സെനിക്കയിലെ ബിലിനോ പോൾജെ സ്റ്റേഡിയത്തിൽ നടത്തിയ പ്ലേ ഓഫ് മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ‌ ബോസ്നിയ-ഹെർസഗോവിനയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു മുൻ ചാംപ്യൻമാർ.
italy lost to world cup qualifier against bosnia

തുടർച്ചയായി മൂന്നാം തവണയും ലോകകപ്പിന് യോഗ‍്യത നേടാനാവാതെ ഇറ്റലി; പരാജയപ്പെട്ടത് ബോസ്‌നിയയോട്

Updated on

സെനിക്ക: 2026ലെ ഫുട്ബോൾ ലോകകപ്പിന് യോഗ‍്യത നേടാനാവാതെ ഇറ്റലി പുറത്തായി. നാലു തവണ ലോകകപ്പ് ജേതാക്കളായ ഇറ്റലി, തുടരെ മൂന്നാം തവണയാണ് യോഗ്യത നേടാനാവാതെ പുറത്താവുന്നത്.

സെനിക്കയിലെ ബിലിനോ പോൾജെ സ്റ്റേഡിയത്തിൽ നടത്തിയ പ്ലേ ഓഫ് മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ‌ ബോസ്നിയ-ഹെർസഗോവിനയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതിനാലാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 4-1നായിരുന്നു ബോസ്‌നിയ വിജയിച്ചത്.

2006ൽ ലോകകപ്പ് കിരീടം നേടിയ ശേഷം ഒരു നോക്കൗട്ട് മത്സരത്തിൽ പോലും ഇറ്റലി വിജയിച്ചിട്ടില്ല. തുടർച്ചയായി മൂന്നു തവണ ലോകകപ്പ് യോഗ‍്യത നഷ്ടമാകുന്ന ആദ‍്യ മുൻ ജേതാക്കൾ എന്ന നാണക്കേടിന്‍റെ റെക്കോഡ് ഇനി ഇറ്റലിക്ക് സ്വന്തം.

logo
Metro Vaartha
www.metrovaartha.com