

ജെമീമ റോഡ്രിഗസ്, ഫാത്തിമ സന
പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ ആലിംഗനെ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ലീഗ് മത്സരത്തിനു ശേഷമായിരുന്നു അപൂർവകാഴ്ച. ഇന്ത്യ പാക് താരങ്ങൾ പരസ്പരം കൈകൊടുത്ത് ആലിംഗനം ചെയ്യുകയായിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സതേൺ ബ്രേവും ബെർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. പാക് ഓൾറൗണ്ടർ ഫാത്തിമ സനയോട് ജമീമ സംസാരിക്കുകയും പരസ്പരം കൈകൊടുത്ത് ആലിംഗനം ചെയ്യുകയുമായിരുന്നു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ കായിക താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാറില്ല. മറ്റ് കായികമത്സരങ്ങളിൽ ഈ നിലപാടിന് അയവു വന്നെങ്കിലും ക്രിക്കറ്റിൽ മാറ്റമില്ലാതെ തുടരുകയാണ്.
ടോസ് സമയത്ത് പോലും ഇരു ടീമുകളുടേയും ക്യാപ്റ്റന്മാർ കൈകൊടുക്കാറില്ല. ഇന്ത്യയുടെ നോ ഹാൻഡ്ഷേക്ക് നിലപാടിനെതിരേ പാകിസ്ഥാൻ പലതവണ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് ജെമീമ റോഡ്രിഗസ് പാക് താരത്തെ കെട്ടിപ്പിടിച്ചത്. ജമീമയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.