ജിമ്മി ജോർജ് വോളിബോൾ: വേദ ആയുർവേദിക് ചാംപ്യന്മാർ

റണ്ണേഴ്‌സ് അപ്പായ എൽഎൽഎച്ച് ഹോസ്പിറ്റൽ ടീമിന് അയൂബ് മാസ്റ്റർ സ്‌മാരക ട്രോഫിയും 30,000 ദിർഹവും സമ്മാനമായി നൽകി.
Jimmy George Volleyball Tournament: Vedic Ayurvedic Champions

ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്‍റ്: വേദ ആയുർവേദിക് ചാമ്പ്യന്മാർ

Updated on

അബുദാബി: കേരള സോഷ്യൽ സെന്‍റർ അബുദാബിയുടെ നേതൃത്വത്തിൽ നടത്തിയ ജിമ്മി ജോർജ് അന്തർദേശിയ വോളിബോൾ ടൂർണമെന്‍റിൽ വേദ ആയുർവേദിക് ടീം യു.എ.ഇ ചാമ്പ്യന്മാരായി.ഫൈനൽ മത്സരത്തിൽ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ടീമിനെ 3 -0 ത്തിനാണ് അവർ പരാജയപ്പെടുത്തിയത്. അബുദാബി സ്പോർട്സ് കൗൺസിൽ പ്രതിനിധി അബ്ദുൽ റഹീം അൽ സറോണി , ബുർജീൽ ഹോൾഡിങ്‌സ് പ്രതിനിധികളായ ജോൺ സുനിൽ, സഫീർ അഹമ്മദ്,നരേന്ദ്ര സോണിഗ്ര എന്നിവർ ചേർന്ന് എൽ.എൽ.എച്ച് ഹോസ്പിറ്റൽ എവർ റോളിങ്ങ് ട്രോഫിയും 50,000 ദിർഹവും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ടീമിന് അയൂബ് മാസ്റ്റർ സ്‌മാരക ട്രോഫിയും 30,000 ദിർഹവും സമ്മാനമായി നൽകി.

വേദ ആയുർവേദിക് ടീമിലെ രാഹുൽ മികച്ച കളിക്കാരനായും നിർമൽ മികച്ച ബ്ലോക്കറായും, മുബഷീർ മികച്ച സെറ്ററായും,എറിൻ വർഗീസ് ഫൈനലിലെ മികച്ച കളിക്കാരനായും എൽ.എൽ.എച്ച് ഹോസ്പിറ്റൽ ടീമിലെ സബീർ മികച്ച അറ്റാക്കറായും റെസ. മികച്ച ലിബ്റോയായും തിരഞ്ഞെടുക്കപ്പെട്ടു.ചിക്കിസ് ടീമിലെ ജാസ്മിനാണ് മികച്ച പ്രോമിസിംഗ് കളിക്കാരൻ.

ടൂർണമെന്‍റിന്‍റെ ഭാഗമായി നൽകി വരുന്ന ഈ വർഷത്തെ ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ് അന്താരാഷ്ട്ര വോളിബോൾ താരവും മുൻ ഇന്ത്യൻ കാപ്റ്റനുമായ എസ്.എ . മധുവിന് സമ്മാനിച്ചു.

സമ്മാനദാന ചടങ്ങിൽ കേരള സോഷ്യൽ സെന്‍റര് പ്രസിഡന്‍റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു . സംഘാടക സമിതി അംഗങ്ങളായ സലിം ചിറക്കൽ, നൗഷാദ് യൂസഫ്,മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.

കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയുടെയും അബുദാബി സ്പോർട്സ് കൗൺസിലിന്‍റെയും സഹകരണത്തോടെ അബൂദാബി സ്പോർട്സ് ഹബ്ബിലാണ് ജിമ്മി ജോർജ് അന്തർദേശിയ വോളിബോൾ ടൂർണമെന്‍റിന്‍റെ സിൽവർ ജൂബിലി എഡിഷൻ മത്സരങ്ങൾ നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com