കെഫാ ചാമ്പ്യൻസ് ലീഗിന് വർണാഭമായ തുടക്കം

കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു.
Kefa champions league kick off
കെഫാ ചാമ്പ്യൻസ് ലീഗിന് വർണാഭമായ തുടക്കം
Updated on

ദുബായ്: കെഫാ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നാലാം സീസണ്, ദുബൈ ഖുസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. ഫുട്ബോൾ താരം ആസിഫ് സഹീർ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് എന്നിവർ മുഖ്യാതിഥികളായിരുന്നു. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് ഉദ്‌ഘാടന സമ്മേളനം തുടങ്ങിയത്. കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര അധ്യക്ഷത വഹിച്ചു.

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ കെഫാ കെയറിന്‍റെ ഭാഗമായി വീട് വെച്ചു കൊടുക്കുമെന്ന് കെഫാ പ്രസിഡന്‍റ് അറിയിച്ചു.

Kefa champions league kick off
കെഫാ ചാമ്പ്യൻസ് ലീഗിന് വർണാഭമായ തുടക്കം

കെഫാ ജനറൽ സെക്രട്ടറി സന്തോഷ്‌ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. ആസിഫ് സഹീർ, ഈസ അനീസ്, സിറാജ്ജുദ്ധീൻ മുസ്തഫ, ബെറ്റ്സി വർഗീസ്, അജ്മൽ ഖാൻ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് എന്നിവർ പ്രസംഗിച്ചു. കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ ഫോറിന്റെ ട്രോഫി അനാഛാദനം ആർ കെ റഫീഖ്, ആസിഫ് സഹീർ, നിസാർ തളങ്കര, , ആജൽ സിറാജ്ജുദ്ധീൻ, ജാഫർ ഒറവങ്കര എന്നിവർ ചേർന്ന് നിർവഹിച്ചു.

Kefa champions league kick off
കെഫാ ചാമ്പ്യൻസ് ലീഗിന് വർണാഭമായ തുടക്കം

കെഫാ മാസ്റ്റേഴ്സ് ചാമ്പ്യൻ ലീഗ് സീസൺ ഫോറിന്‍റെ ട്രോഫി അനാച്ഛാദനം കെഫയുടെ മുൻ ഭാരവാഹികളും, സെക്രട്ടറി, ട്രഷറർ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക്

മുഹ്സി ബാലി, റഹീമ ഷാനിദ് തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. ജീ സെവൻ അൽ ഐനും ടുഡോ മാർട്ട് എഫ് സിയും തമ്മിലുള്ള ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com