കെഫാ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗിന് ഞായറാഴ്ച തുടക്കം

എട്ട് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യഷിപ്പിൻറെ ഫൈനൽ നവംബർ 17 ന് നടക്കും.
kefa masters league to begin from sunday
കെഫാ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗിന് ഞായറാഴ്ച തുടക്കം
Updated on

ദുബായ്: ആജൽ കെഫാ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നാലാം സീസൺ മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാവും. കെഫാ പ്രസിഡന്‍റ് ജാഫർ ഒറവങ്കര ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്യും. ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്ക് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കൺട്രോൾ ൽ ഇലക്ട്രിക്കൽ എഫ് സി കാലിക്കറ്റ് യു എഫ് എഫ് സി ദുബായെ നേരിടും.

യു എ ഇ യിലെ ഫുട്ബോൾ പ്രേമികൾക്ക് മത്സരം സൗജന്യമായി കാണാൻ സൗകര്യമൊരുക്കിയതായി കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ - കെഫാ ഭാരവാഹികൾ അറിയിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യഷിപ്പിൻറെ ഫൈനൽ നവംബർ 17 ന് നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com