"കേരളത്തിന്‍റെ പുത്രൻ"; സഞ്ജുവിന് തിരുവനന്തപുരത്ത് സ്വീകരണം

സഞ്ജുവിന്‍റെ പിതാവുമായി സംസാരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
Kerala Government to honor Sanju Samson

Sanju Samson

File

Updated on

തിരുവനന്തപുരം: ടി20 ലോ‌കകപ്പ് മത്സരങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വച്ച മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ സ്വീകരണം നൽകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജു കേരളത്തിന്‍റെ പുത്രനാണ്, കരിയറിൽ പലപ്പോഴും മാറ്റി നിർത്തിപ്പെട്ടിട്ടും തളരാതെ പോരാടിയെന്നും വി.ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് സഞ്ജുവിന് സ്വീകരണം നൽകാനാണ് തീരുമാനം. എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല. സഞ്ജുവിനെ ഫോണിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സഞ്ജുവിന്‍റെ പ്രൈവറ്റ് സെക്രട്ടറിയോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും സഞ്ജുവിന്‍റെ പിതാവുമായി സംസാരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വത്തമായി സഞ്ജു മാറിയിരിക്കുന്നു. കേരളത്തിന് അഭിമാനിക്കാം, കേരളത്തിന്‍റെ പുത്രനാണ്. ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു. ആത്മാർഥതയും പരിശ്രമവും കൊണ്ടാണ് ലോകശ്രദ്ധ നേടാൻ കഴിഞ്ഞത്. ആ നേട്ടത്തിന് സഞ്ജുവിനെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി അഭിനന്ദിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com