മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; കേരളം പട്ടികയിൽ ഇല്ല

കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങൾ സന്ദർശിക്കുമെന്ന് ലയണൽ മെസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നാലാമതൊരു നഗരത്തിനു കൂടി സാധ്യതയുണ്ടെന്നും സൂചന നൽകുന്നു
മെസി വരുന്നത് ഡിസംബറിൽ; കേരളം പട്ടികയിൽ ഇല്ല | Kerala not in Messi India plans

മെസിയുടെ ഇന്ത്യ പര്യടനം വിശദീകരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന്.

https://www.facebook.com/leomessi

Updated on

കൊച്ചി: ലോക ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്‍റെ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ അടക്കം അവകാശപ്പെട്ടിരുന്നതു പോലെ നവംബറിൽ വരുമെന്നല്ല സ്ഥിരീകരണം. ഡിസംബറിൽ നടത്തുന്ന ഇന്ത്യ പര്യടനത്തെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്.

നേരത്തെ, നവംബറിൽ മെസ്സിയും അർജന്‍റീന ടീമും കേരളത്തിൽ എത്തുമെന്ന് സംഘാടകരും കേരളത്തിന്‍റെ സ്പോർട്സ് വകുപ്പ് മന്ത്രിയും അടക്കം അവകാശപ്പെട്ടിരുന്നു. എന്നാൽ, മെസ്സി നേരിട്ട് പങ്കുവെച്ച വിവരങ്ങൾ പ്രകാരം, അദ്ദേഹത്തിന്‍റെ സന്ദർശനം ഫുട്ബോൾ മത്സരത്തിനു പോലുമല്ല. കേരളത്തെക്കുറിച്ച് പോസ്റ്റിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല.

മെസി തന്നെ വിശദീകരിക്കുന്ന യാത്രാ പദ്ധതിയിൽ ഉൾപ്പെടുന്നത് കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളാണ്. ഇവിടങ്ങളിലെ പ്രധാന സ്റ്റേഡിയങ്ങളിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടികളിലും യൂത്ത് ഫുട്ബോൾ ക്ലിനിക്കുകളിലും പാഡിൽ കപ്പിലും ചാരിറ്റി പദ്ധതി ഉദ്ഘാടനങ്ങളിലുമായിരിക്കും അദ്ദേഹം പങ്കെടുക്കുക.

അതേസമയം, നാലാമതൊരു നഗരം കൂടി ("maybe one more city") സന്ദർശിക്കാനുള്ള സാധ്യത പോസ്റ്റിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ നഗരത്തിലാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷകൾ നിലനിൽക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ താരങ്ങളുമായും ഉന്നത വ്യക്തികളുമായും കൂടിക്കാഴ്ച നടത്തുന്നതും മെസിയുടെ പര്യടന അജൻഡകളിൽപ്പെടുന്നു. എന്നാൽ, അർജന്‍റീന കൊച്ചിയിൽ വന്ന് ഓസ്ട്രേലിയയുമായി പ്രദർശന മത്സരം കളിക്കുമെന്നാണ് കേരളത്തിൽ ഇതിന്‍റെ സംഘാടകർ എന്നിവകാശപ്പെടുന്നവർ ആവർത്തിച്ചു പറയുന്നത്. ഇന്ത്യയിൽ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അർജന്‍റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ സ്ഥിരീകരിച്ചിട്ടുമില്ല.

പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ സന്ദർശിക്കാൻ തനിക്ക് അവസരമൊരുക്കിയത് 'ശതാദ്രു ദത്ത ഇനിഷ്യേറ്റിവ്' ആണെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്ന മെസി, ഇതിനു നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

മെസി വരുന്നത് ഡിസംബറിൽ; കേരളം പട്ടികയിൽ ഇല്ല | Kerala not in Messi India plans
മെസിയുടെ വരുംവരായ്കകൾ...!

മെസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

I’m truly excited to be visiting such a beautiful country as India this December.

It will be a pleasure to attend concerts, youth football clinics, a paddle cup and launch charitable initiatives during events at iconic stadiums in Kolkata, Mumbai, New Delhi, and maybe one more city…these tickets will be available exclusively on the District app. It will also be an honour to be able to interact and meet with India’s biggest stars and top dignitaries.

Thanks to The Satadru Dutta Initiative for making it possible to come back to India after 14 years.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com