സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാംപ‍്യന്മാർ; അത്‌ലറ്റിക്സിൽ മലപ്പുറം

2012.3 പോയിന്‍റുകളോടെയാണ് തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പാക്കിയത്
kerala school sports meet 2026

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാംപ‍്യന്മാർ; അത്‌ലറ്റിക്സിൽ മലപ്പുറം

പ്രതീകാത്മക ചിത്രം -എഐ

Updated on: 

കോഴിക്കോട്: 68ാമത് കേരള സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ ചാംപ‍്യന്മാർ. 2012.3 പോയിന്‍റുകളോടെയാണ് തിരുവനന്തപുരം സ്വർണക്കപ്പ് ഉറപ്പാക്കിയത്. 965.3 പോയിന്‍റുകൾ സ്വന്തമാക്കിയ തൃശൂർ രണ്ടാം സ്ഥാനത്തും 923.3 പോയിന്‍റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്.

ഗെയിംസിലും അക്വാട്ടിക്സിലും തിരുവനന്തപുരം കിരീടം സ്വന്തമാക്കിയപ്പോൾ അത്‌ലറ്റിക്സിൽ മലപ്പുറം തുടർച്ചയായ മൂന്നാം തവണയും കിരീടത്തിൽ മുത്തമിട്ടു. അത്‌ലറ്റിക്സിൽ മിക്ച്ച സ്കൂളിനുള്ള അംഗീകാരം അഞ്ചാം തവണയും മലപ്പുറം കടകശേരി ഐഡിയൽ സ്വന്തമാക്കി. 75.3 പോയിന്‍റുണ്ട് കടകശേരി ഐഡിയൽ സ്കൂളിന്. 14 ജില്ലകളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 1000ത്തോളം കായിക താരങ്ങളാണ് കായികമേളയിൽ പങ്കെടുത്തത്.