സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ ഇ. സജീഷ് ഹാട്രിക് നേടി. മുഹമ്മദ് അജ്സൽ, പിന്നീട് ഗനി അഹമ്മദ് നിഗം എന്നിവർ ഇരട്ട ഗോൾ സ്വന്തമാക്കി.
Kerala offensive against Lakshadweep in Santosh Trophy football
ലക്ഷദ്വീപിനെതിരേ കേരളത്തിന്‍റെ മുന്നേറ്റം
Updated on

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റ് യോഗ്യതാ റൗണ്ടിൽ കേരളം ലക്ഷദ്വീപിനെ പത്തു ഗോളിനു തകർത്തു. ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ കേരളം ആറാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്, 89ാം മിനിറ്റിൽ പത്താം ഗോളും തികച്ചു.

സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ ഇ. സജീഷ് ഹാട്രിക് നേടി. ആദ്യ ഗോളടിച്ച മുഹമ്മദ് അജ്സൽ, പിന്നീട് ഗനി അഹമ്മദ് നിഗം എന്നിവർ ഇരട്ട ഗോൾ സ്വന്തമാക്കി. നസീബ് റഹ്മാൻ, വി. അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

കേരളത്തിന്‍റെ പത്തു ഗോളിൽ നാലെണ്ണമാണ് ആദ്യ പകുതിയിൽ പിറന്നത്. ഇതിനിടെ ഒരിക്കൽ മാത്രമാണ് കേരള ഗോളി ഹജ്മൽ പരീക്ഷിക്കപ്പെടുന്നത്. രണ്ടാം പകുതിയിൽ ബാക്കി ആറ് ഗോളും വീണു.

ഞായറാഴ്ചയാണ് കേരളത്തിന്‍റെ മൂന്നാം മത്സരം. എതിരാളികൾ പുതുച്ചേരി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com