'കിങ് കോലി'ക്ക് 38-ാം പിറന്നാൾ; 18 വർഷം നീണ്ട കരിയറിലെ മികച്ച ഏകദിന പ്രകടനം വെളിപ്പെടുത്തി ചേസ് മാസ്റ്റർ

പാക്കിസ്ഥാനെതിരേ നേടിയ 183 റൺസോ ശ്രീലങ്കയ്ക്കെതിരേ നേടിയ 133 റൺസോ ആയിരുന്നില്ല താരം തെരഞ്ഞെടുത്തത്
King Kohli turns 38; 'Chase Master' reveals the best performance of his 18-year career

വിരാട് കോലി

Updated on: 

ക്രിക്കറ്റിലെ ഏക്കാലെത്തെയും മികച്ച താരമായ വിരാട് കോലിക്ക് നവംബർ 5ന് 38ാം ജന്മദിനാശംസകൾ നേർനിരിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. ഇപ്പോഴിതാ ഈ സുദിനത്തിൽ 18 വർഷം നീണ്ട കരിയറിൽ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ഏതെന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം.

പാക്കിസ്ഥാനെതിരേ നേടിയ 183 റൺസോ ശ്രീലങ്കയ്ക്കെതിരേ ഹൊബാർട്ടിൽ നേടിയ 133 റൺസോ ആയിരുന്നില്ല താരം തെരഞ്ഞെടുത്തത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇംഗ്ലണ്ടിനെതിരേ 2013 ചാംപ‍്യൻസ് ട്രോഫി ഫൈനലിൽ നേടിയ 43 റൺസായിരുന്നു കോലി മികച്ച ബാറ്റിങ് പ്രകടനമായി പരിഗണിച്ചത്.

2011 ഏകദിന ലോകകപ്പിലെ 35 റൺസാണോ അതോ ശ്രീലങ്കയ്ക്കെതിരേ ഹൊബാർട്ടിൽ നേടിയ സെഞ്ചുറി ആണോ‍ മികച്ചതെന്ന ചോദ‍്യത്തിന് ലോകകപ്പിലെ പ്രകടനമെന്നായിരുന്നു കോലിയുടെ മറുപടി.

2023ൽ ഓസ്ട്രേലിയക്കെതിരേ നേടിയ 85 റൺസ്, 2017ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 122 റൺസ്, 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 160 റൺസ്, 2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 138 റൺസ്, 2015ൽ പാക്കിസ്ഥാനെതിരേ നേടിയ 107 റൺസ്, എന്നീ പ്രകടനങ്ങൾ പരിഗണിക്കാതെയാണ് കോലി ഈ ഇന്നിങ്സ് തെരഞ്ഞെടുത്തത്.