

വിരാട് കോലി അനുഷ്കയ്ക്കൊപ്പം
ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിയുടെ സ്വഭാവത്തിൽ വിവാഹശേഷം ഏറെ മാറ്റം വന്നതായി മുഹമ്മദ് കൈഫ്. ഇക്കാലങ്ങൾക്കിടയിൽ കോലിക്ക് ഏതെങ്കിലും വിധത്തിൽ മാറ്റമുണ്ടായിട്ടുണ്ടോ എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കൈഫ്. വിരാട് കോലി ഇപ്പോൾ കുറച്ചു കൂടി ശാന്തനായി മാറി. അദ്ദേഹം ഇപ്പോൾ ഒരു അച്ഛനാണ്. ക്രിക്കറ്റിൽ ശാന്തത അദ്ദേഹത്തിന് ഗുണം ചെയ്യും. വർഷങ്ങളോളം ക്രിക്കറ്റിൽ തുടർന്നിട്ടും ഇപ്പോഴും ഗെയിം എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്.
പണ്ടെങ്ങനെ ആയിരുന്നോ അതു പോലെ തന്നെയാണ് തന്നോട് ഇപ്പോഴും പെരുമാറുന്നത്. ഫീൽഡിനു പുറത്തായാലും അദ്ദേഹം ആ ബഹുമാനം നൽകും. അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് കൈഫ്.
നവംബർ 5നാണ് കോലി മുപ്പത്തേഴാം പിറന്നാൾ ആഘോഷിച്ചത്. അടുത്തിടെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ മങ്ങിപ്പോയ കോലി മൂന്നാമത്തെ മത്സരത്തിൽ തരക്കേടില്ലാത്ത സ്കോർ സ്വന്തമാക്കിയിരുന്നു.
കോലി ശാരീരികമായി ഫിറ്റ് ആയി തുടരുകയാമെങ്കിൽ 2027ലെ ഏകദിന ലോകകപ്പ് ടീമിൽ കോലിയും കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ അതു കോലിയുടെ അഞ്ചാം ലോകകപ്പ് വേദിയായിരിക്കും.2011ലാണ് കോലി ആദ്യമായി ലോകകപ്പിൽ കളിച്ചത്.