ലാമിൻ യമാൽ 19 വയസിൽ അച്ഛനാകാൻ പോകുന്നോ? വാസ്തവമറിയാം...

കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്സ് (ട്വിറ്റർ), ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലാമിൻ യമാലിനെയും കാമുകി ഇനെസ് ഗാർസിയെ സാന്‍റോസിനെയും കുറിച്ച് വ്യാപകമായ പ്രചാരണങ്ങളാണ് നടക്കുന്നത്.
Lamine Yamal girlfriend pregnancy fact check

ലാമിൻ യമാലും ഇനെസ് ഗാർസിയ സാന്‍റോസും ഫുട്ബോൾ ലോകകപ്പ് ഫൈനലിനു ശേഷം.

Updated on

ഫുട്ബോൾ ലോകത്തെ കൗമാരതാരം ലാമിൻ യമാലിന്‍റെ കാമുകി ഇനെസ് ഗാർസിയ സാന്‍റോസ് ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്സ് (ട്വിറ്റർ), ടിക് ടോക്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇരുവരെയും കുറിച്ച് വ്യാപകമായ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്.

മറ്റൊരു വ്യക്തിയുടെ പഴയ അൾട്രാസൗണ്ട് സ്കാൻ റിപ്പോർട്ട് എഡിറ്റ് ചെയ്ത് ഇനെസ് ഗാർസിയയുടേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗർഭധാരണവുമായി ബന്ധപ്പെട്ട ചില വീഡിയോകൾ ഇനെസ് തന്‍റെ ടിക് ടോക് അക്കൗണ്ടിൽ റീപോസ്റ്റ് ചെയ്തതാണ് ആരാധകർക്കിടയിൽ തെറ്റിദ്ധാരണയ്ക്ക് കാരണമായത്. എന്നാൽ, ഇത് കേവലം സാധാരണമായ സോഷ്യൽ മീഡിയ ഷെയർ മാത്രമായിരുന്നു.

19 വയസുകാരനായ ലാമിൻ യമാലോ 21 വയസുള്ള ഇനെസ് ഗാർസിയയോ തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഇത്തരമൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. അന്താരാഷ്ട്ര സ്പോർട്സ് മാധ്യമങ്ങളും വസ്തുതാന്വേഷണ (Fact-check) വെബ്‌സൈറ്റുകളും നടത്തിയ പരിശോധനയിൽ ഈ വാർത്തകൾ പൂർണമായും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രമുഖ താരങ്ങളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പതിവായി ഉണ്ടാകാറുള്ള വ്യാജ പ്രചാരണങ്ങളുടെ ഭാഗം മാത്രമാണിത്.

logo
Metro Vaartha
www.metrovaartha.com