ലെന്നാർട്ട് കാൾ: ബയേണിന്‍റെ കൗമാര വിസ്മയം

അഞ്ച് ഗോൾ തികച്ചപ്പോൾ ലാമിൻ യമാൽ (17 വർഷം 291 ദിവസം), കിലിയൻ എംബാപ്പെ (18 വർഷം 120 ദിവസം), റൗൾ (18 വർഷം 162 ദിവസം) എന്നിവർ മാത്രമാണ് ഇതിലും പ്രായം കുറഞ്ഞവർ
Lennart Karl Bayern Munich teen sensation

അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ഗോൾ ആഘോഷിക്കുന്ന ബയേൺ മ്യൂണിച്ച് താരം ലെന്നാർട്ട് കാൾ.

Updated on: 

മാഡ്രിഡ്: ചൊവ്വാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ 2-0 ജയത്തിൽ ഗോൾ നേടിയ ബയേൺ മ്യൂണിക്കിന്‍റെ ലെന്നാർട്ട് കാൾ, ചാംപ്യൻസ് ലീഗിൽ അഞ്ച് ഗോൾ തികയ്ക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരമായി.

ടോം ബിഷോഫിന്‍റെ ഷോട്ട് വഴിതിരിഞ്ഞതിനു പിന്നാലെ റോബിൻ ലെ നോർമാൻ പന്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ, 54-ാം മിനിറ്റിൽ ജർമൻ മിഡ്ഫീൽഡർ കാൾ ഗോൾ വരൾച്ച അവസാനിപ്പിച്ചു.

കാളിന്‍റെ പ്രായം 18 വർഷവും 254 ദിവസവും. യുവേഫ പറയുന്നതനുസരിച്ച്, അഞ്ച് ഗോൾ തികച്ചപ്പോൾ ലാമിൻ യമാൽ (17 വർഷം 291 ദിവസം), കിലിയൻ എംബാപ്പെ (18 വർഷം 120 ദിവസം), റൗൾ (18 വർഷം 162 ദിവസം) എന്നിവർ മാത്രമാണ് ഇതിലും പ്രായം കുറഞ്ഞവർ.

മാഡ്രിഡിൽ ഗോൾ നേടുന്നതിനുമുമ്പും കാൾ ഗോളിനടുത്തെത്തിയിരുന്നു; കെയ്ൻ നൽകിയ പാസിൽ നിന്നുള്ള ശ്രമം ബാറിനു മുകളിലൂടെ പോയി.