മെസി ഒക്റ്റോബർ 25ന് കേരളത്തിൽ, പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും കായികമന്ത്രി

നവംബർ 2 വരെ മെസി കേരളത്തിൽ തുടരുമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
lionel messi and argentina team to visit kerala on october 25th
മെസി ഒക്റ്റോബർ 25ന് കേരളത്തിൽ, പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും കായികമന്ത്രി
Updated on

കോഴിക്കോട്: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സി ഒക്റ്റോബർ 25ന് കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. നവംബർ 2 വരെ മെസി കേരളത്തിൽ തുടരുമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

നേരത്തേ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിനു പുറകേയാണിത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ലോകകപ്പ് സമയത്തും മറ്റും കേരളത്തിൽ നിന്നു ലഭിച്ച വലിയ തോതിലുള്ള പിന്തുണയും ഇവിടേക്കു ടീമിനെ അയയ്ക്കാൻ അർജന്‍റീനയിലെ ഫുട്ബോൾ അധികൃതരെ പ്രേരിപ്പിച്ച ഘടകമായിട്ടുണ്ട്. കേരളത്തിൽ ഫുട്ബോൾ അക്കാഡമികൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com