

ലയണൽ മെസി
ഹൈദരാബാദ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഡിസംബർ 13ന് ഹൈദരാബാദിലെത്തും. ഗോട്ട് ടൂർ ടു ഇന്ത്യ 2025 ന്‍റെ ഭാഗമായാണ് മെസി തെലങ്കാനയിലെത്തുക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സൗഹൃദ മത്സരത്തിന്‍റെ കിക്ക് ഓഫ് ചെയ്യുമെന്നാണ് കരുതുന്നത്. പരിപാടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
കോൺഗ്രസ് സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് ഉപ്പൽ സ്റ്റേഡിയത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തികഞ്ഞ ഫുട്ബോൾ പ്രേമിയാണ്.
ഞായറാഴ്ച രാത്രിയിൽ അദ്ദേഹം മറ്റ് കളിക്കാർക്കൊപ്പം ഫുട്ബോൾ പരിശീലനം നടത്തിയതോടെയാണ് സൗഹൃദമാച്ചിൽ മുഖ്യമന്ത്രി പന്തു തട്ടുമെന്ന അഭ്യൂഹം ശക്തമായത്.