
പൊമോന ഫെയർഗ്രൗണ്ട്സ്
ലോസ് ആഞ്ചലസ്: 2028ൽ ലോസ് ആഞ്ചലസിൽ വച്ചു നടക്കുന്ന ഒളിംപിക്സിലെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്ന വേദി തീരുമാനമായി. കാലിഫോർണിയയിലെ പൊമോന ഫെയർഗ്രൗണ്ട്സിലായിരിക്കും മത്സരങ്ങൾ നടക്കുന്നതെന്ന് ഐസിസി അറിയിച്ചു.
അതേസമയം ഒളിംപിക്സ് വേദി പ്രഖ‍്യാപിച്ചതിനെ ഐസിസി ചെയർമാൻ ജയ് ഷാ സ്വാഗതം ചെയ്തു.
ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതായി നേരത്തെ ഒളിമ്പിക് കമ്മിറ്റി പ്രഖ‍്യാപിച്ചിരുന്നു. പുരുഷന്മാരുടെയും വനിതകളുടെയും ആറു വീതം ടീമുകൾക്ക് പങ്കെടുക്കാവുന്ന ടൂർണമെന്‍റ് ടി20 ഫോർമാറ്റിലായിരിക്കും നടക്കുക. ഓരോ വിഭാഗത്തിലും 90 അത്‌ലറ്റുകൾ പങ്കെടുക്കും.
128 വർഷങ്ങൾക്ക് ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്സിലേക്ക് മടങ്ങിയെത്തുന്നത്. 1900ത്തിൽ പാരീസിൽ നടന്ന ഒളിംപിക്സിൽ ബ്രിട്ടനും ഫ്രാൻസും തമ്മിലായിരുന്നു മത്സരം.