

ലീന ബോർഗോഹെയ്ൻ
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടി ഇന്ത്യയുടെ ലൗലീന ബോർഗോഹെയ്ൻ. മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ വനിതാ താരമാണ് ലൗലീന. ചൈനയുടെ സിയി ബാവോയെ പരാജയപ്പെടുത്തിയാണ് ലൗലീന സ്വർണം സ്വന്തമാക്കിയത്.
ടോകിയോ ഒളിമ്പിക്സിൽ ലൗലീന വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ ഗുസ്തി 60 കിലോഗ്രാം ഫൈനലിൽ മത്സരിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സുജീത്. ഇതോടെ ഇന്ത്യയുടെ മെഡലുകളും എണ്ണം 70 ആയി.
11 സ്വർണവും 24 വെള്ളിയും 35 വെങ്കലവും ആണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ ടീം സ്വർണം നേടിയിരുന്നു. മിക്സഡ് ടീം വെള്ളിയും സ്വന്തമാക്കി.