
മാഗ്നസ് കാൾസൺ
നോർവേ ചെസ്സ് ടൂർണമെന്‍റിൽ ഇന്ത്യയുടെ ഡി. ഗുകേഷിനോട് പരാജയപ്പെട്ടതിനുപിന്നാലെ ക്ലാസിക്കൽ ചെസ് ഉപേക്ഷിക്കാൻ ഒരുങ്ങി മാഗ്നസ് കാൾസൺ. നിലവിൽ ടൂർണമെന്‍റിൽ 15 പോയിന്‍റുകൾ നേടി കാൾസണാണ് മുന്നിൽ. 14.5 പോയിന്‍റുമായി ഗുകേഷ് തൊട്ടു പുറകേ തന്നെയുണ്ട്. ഗുകേഷുമായുള്ള മത്സരത്തിലുണ്ടായ അപ്രതീക്ഷിത പരാജയം കാൾസണെ ഉലച്ചിരുന്നു. പരാജയപ്പെട്ടതിനു പിന്നാലെ മേശയിൽ കൈ കൊണ്ട് ആഞ്ഞിടിച്ച കാൾസന്‍റെ പ്രവൃത്തി വൻ തോതിൽ വിമർശനത്തിനിടയാക്കിയിരുന്നു.
നിലവിൽ താൻ മാനസികമായും ശാരീരികമായും വളരെ തളർന്ന അവസ്ഥയിലാണെന്ന് കാൾസൺ പറയുന്നു. ഗുകേഷിനോട് പരാജയപ്പെട്ടത് തനിക്ക് മാനസിക സംഘർഷം ഉണ്ടാക്കിയെന്നും കാൾസൺ.
ഗുകേഷുമായുള്ള മത്സരം വെറുമൊരു തമാശയായി എനിക്ക് കാണാൻ ആകില്ല. അതെങ്ങനെ ഒഴിവാക്കാം എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്. ചിലപ്പോൾ ഞാൻ ക്ലാസിക്കൽ ചെസ് പൂർണമായും ഉപേക്ഷിക്കുമെന്ന് കാൾസൺ.