ഏഷ്യൻ ഗെയിംസ്: മലയാളി താരം ആൻസി സോജന് ലോങ് ജംപിൽ വെള്ളി

ഫൈനലിൽ 6.63 മീറ്റർ താണ്ടിയാണ് ആൻസി വെള്ളി മെഡൽ നേടിയത്.
ആൻസി സോജൻ
ആൻസി സോജൻ
Updated on

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ. ഫൈനലിൽ 6.63 മീറ്റർ താണ്ടിയാണ് ആൻസി വെള്ളി മെഡൽ നേടിയത്. 6.73 മീറ്റർ ദൂരം ചാടിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വർണം. ഇന്ത്യയുടെ മറ്റൊരു താരമായ ഷൈലി സിങ് 6.48 മീറ്റർ ദൂരം താണ്ടി അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 56 ആയി.

logo
Metro Vaartha
www.metrovaartha.com