ചാം​പ്യ​ന്‍സ് ലീ​ഗ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്തേ​ക്ക്

ഗ​ല​റ്റ​സ​റെ​യ്ക്കാ​യി സി​യെ​ച്ച് (29,62) ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി
ചാം​പ്യ​ന്‍സ് ലീ​ഗ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്തേ​ക്ക്

മാ​ഡ്രി​ഡ്: ചാം​പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ തു​ര്‍ക്കി ക്ല​ബ് ഗ​ല​റ്റ​സ​റെ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ചാം​പ്യ​ന്‍സീ ലീ​ഗി​ന്‍റെ നോ​ക്കൗ​ട്ട് കാ​ണാ​തെ പു​റ​ത്തേ​ക്ക്. ഇ​നി ഒ​രു മ​ത്രം മാ​ത്രം ശേ​ഷി​ക്കേ ഗ്രൂ​പ്പ് എ​യി​ല്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് നാ​ല് പോ​യി​ന്‍റ് മാ​ത്ര​മാ​ണ് മാ​ന്‍. യു​ണൈ​റ്റ​ഡി​നു​ള്ള​ത്. ഗ​ല​റ്റ​സ​റെ​യു​മാ​യി 3-3 സ​മ​നി​ല​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ ടീം ​വ​ഴ​ങ്ങി​യ​ത്. 3-1ന് ​മു​ന്നി​ല്‍നി​ന്ന ശേ​ഷ​മാ​ണ് ഇം​ഗ്ലീ​ഷ് ടീം ​സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. മാ​ഞ്ച​സ്റ്റ​റി​നാ​യി ഗ​മാ​ഞ്ചോ (11), ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ് (18), മ​ക് ടോ​മി​നെ (55) എ​ന്നി​വ​രാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്.

അ​തേ​സ​മ​യം ഗ​ല​റ്റ​സ​റെ​യ്ക്കാ​യി സി​യെ​ച്ച് (29,62) ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി. 71-ാം മി​നി​റ്റി​ല്‍ അ​ക്തു​ര്‍കോ​ഗു​ലു​മാ​ണ് ഗ​ല​റ്റ​സ​റെ​യ്ക്ക് സ​മ​നി​ല സ​മ്മാ​നി​ച്ച​ത്. മ​റ്റൊ​രു മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ന്നും ജ​യ​ത്തോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡും ആ​ഴ്‌​സ​ണ​ലും പ്രീ ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. റ​യ​ല്‍ ര​ണ്ടി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍ക്ക് ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് നാ​പോ​ളി​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. റോ​ഡ്രി​ഗോ (11), ബെ​ല്ലി​ങ്ങാം (22), പാ​സ് (84), ജൊ​സേ​ലു (90) എ​ന്നി​വ​രാ​ണ് റ​യ​ലി​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

നാ​പോ​ളി​ക്കാ​യി സി​മി​യോ​ണി (9), അ​ഗ്വി​സ (47) എ​ന്നി​വ​രാ​ണ് സ്‌​കോ​റ​ര്‍മാ​ര്‍. ആ​ഴ്‌​സ​ണ​ല്‍ ലെ​ന്ഡ​സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റ് ഗോ​ളു​ക​ള്‍ക്കാ​ണ് തു​ര​ത്തി നോ​ക്കൗ​ട്ടി​ല്‍ സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. ഹാ​വെ​ട്‌​സ്, ജ​സ്യൂ​സ്, സാ​ക, മാ​ര്‍ട്ടി​നെ​ല്ലി, ഒ​ഡെ​ഗാ​ര്‍ഡ്, ജോ​ര്‍ഗീ​ഞ്ഞോ എ​ന്നി​വ​രാ​ണ് ആ​ഴ്‌​സ​ണ​ലി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. അ​ഞ്ച് ക​ളി​ക​ളി​ല്‍നി​ന്ന് 12 പോ​യി​ന്‍റോ​ടെ​യാ​ണ് ആ​ഴ്‌​സ​ണ​ല്‍ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച​ത്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​യേ​ണ്‍ കോ​പ്പ​ന്‍ഹേ​ഗ​നോ​ടു ഗോ​ള്‍ ര​ഹി​ത സ​നി​ല വ​ഴ​ങ്ങി​യ​പ്പോ​ള്‍ ബ്രാ​ഗ, യൂ​ണി​യ​ന്‍ ബെ​ര്‍ലി​നോ​ട് 1-1 സ​മ​നി​ല​യും വ​ഴ​ങ്ങി. ബ​യേ​ണ്‍ നേ​ര​ത്തെ ത​ന്നെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com