മെ​സിക്ക് മയാമിയിൽ അരങ്ങേറ്റം, ക്ലബ്ബിന്‍റെ ഉടമസ്ഥാവകാശം സഹിതം

മെ​സി​യു​ടെ വ​ര​വി​ല്‍ അ​മെ​രിക്കയിലെ സോ​ക്ക​ര്‍ പ്രേ​മി​ക​ള്‍ ഇ​ള​കി​മ​റി​യുന്നു
ഇന്‍റർ മയാമിയുടെ ക്യാംപെയ്ൻ.
ഇന്‍റർ മയാമിയുടെ ക്യാംപെയ്ൻ.
Updated on

മ​യാ​മി: അ​മേ​രി​ക്ക​ന്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ക്ല​ബ് ഇ​ന്‍റ​ര്‍ മ​യാ​മി അ​ര്‍ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി ആ​രാ​ധ​ക​ര്‍ക്ക് മു​ന്നി​ല്‍ അ​വ​ത​ര​ച്ചു. ഇ​ന്ത്യ​ന്‍ സ​മ​യം പു​ല​ര്‍ച്ചെ അ​ഞ്ച​ര​യ്ക്കാ​യി​രു​ന്നു പ​രി​പാ​ടി​ക​ള്‍. മെ​സി​യു​ടെ വ​ര​വി​ല്‍ അ​മെ​രിക്കയിലെ സോ​ക്ക​ര്‍ പ്രേ​മി​ക​ള്‍ ഇ​ള​കി​മ​റി​യു​ക​യാ​ണ്. അ​ക്ഷ​രാ​ര്‍ഥ​ത്തി​ല്‍ മെ​സി ത​രം​ഗ​ത്തി​ലാ​ണ് അ​മേ​രി​ക്ക. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ മെ​സി​യു​ടെ വ​ര​വോ​ടെ അ​മെ​രി​ക്ക​ല്‍ സോ​ക്ക​ര്‍ ലീ​ഗ് ലോ​ക ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടുു​ത​ന്നെ കെ​ങ്കേ​മ​മാ​യ രീ​തി​യി​ലാ​ണ് മെ​സി​യെ ആ​രാ​ധ​ക​ര്‍ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

മെ​സി​ക്കൊ​പ്പം ബാ​ഴ്‌​സ​ലോ​ണ വി​ട്ടെ​ത്തു​ന്ന സെ​ര്‍ജി​യോ ബു​സ്‌​ക​റ്റ്‌​സി​നെ​യും ഇ​ന്‍റ​ര്‍ മ​യാ​മി ആ​രാ​ധ​ക​ര്‍ക്ക് മു​ന്നി​ലെ​ത്തി​ച്ചു. 'ദി ​അ​ണ്‍വീ​ല്‍' എ​ന്നാ​ണ് പ​രി​പാ​ടി​യു​ടെ പേ​ര്. ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഡി ​ആ​ര്‍ വി ​പി​ങ്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ഷ​ക്കീ​റ, ബാ​ഡ് ബ​ണ്ണി തു​ട​ങ്ങി​യ​വ​രു​ടെ സം​ഗീ​ത​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.

മെ​സി ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ സ​ഹ ഉ​ട​മ?

പി​എ​സ്ജി​യി​ലെ ര​ണ്ട് വ​ര്‍ഷം ക​രാ​ര്‍ പൂ​ര്‍ത്തി​യാ​ക്കി വ​രു​ന്ന മെ​സി​ക്ക് 2025 സീ​സ​ണി​ന്‍റെ അ​വ​സാ​നം വ​രെ ഇ​ന്‍റ​ര്‍ മ​യാ​മി​യു​മാ​യി ക​രാ​റാ​യി. വ​ര്‍ഷം 60 മി​ല്യ​ണ്‍ ഡോ​ള​റാ​യി​രി​ക്കും മെ​സി​യു​ടെ പ്ര​തി​ഫ​ലം. അ​താ​യ​ത് 492 കോ​ടി രൂ​പ. മെ​സി​ക്ക് 2025 സീ​സ​ണി​ന്‍റെ അ​വ​സാ​നം വ​രെ ഇ​ന്‍റ​ര്‍ മ​യാ​മി​യു​മാ​യി ക​രാ​റു​ണ്ടാ​കും.​കൂ​ടു​ത​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​ക​ളു​ണ്ട് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. മെ​സി​ക്ക് ക്ല​ബി​ല്‍ സ​ഹ​ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ള്‍പ്പ​ടെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഡേ​വി​ഡ് ബ​ക്കാ​മി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് മെ​സി​ക്ക് സ​ഹ ഉ​ട​മ​സ്ഥാ​വ​കാ​ശം ക്ല​ബ് ന​ല്‍കു​ന്ന​ത്. മൂ​ന്ന് വ​ര്‍ഷം നീ​ണ്ട ശ്ര​മ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ താ​ര​ത്തെ ക്ല​ബി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ഇ​ന്‍റ​ര്‍ മ​യാ​മി ഉ​ട​മ യോ​ര്‍ഗെ മാ​സ് വ്യ​ക്ത​മാ​ക്കി. ക​രി​യ​റി​ലെ പു​തി​യ ചു​വ​ടു​വെ​പ്പാ​യി അ​മേ​രി​ക്ക​യി​ലെ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ല്‍ ചേ​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മെ​സി പ​റ​ഞ്ഞു. 'മി​ക​ച്ച ഫു​ട്‌​ബോ​ള്‍ പ​ദ്ധ​തി ത​യ്യാ​റാ​കു​ന്ന​തി​നു​ള്ള സു​വ​ര്‍ണാ​വ​സ​ര​മാ​ണി​ത്. എ​ന്‍റെ പു​തി​യ വീ​ടാ​യ ഇ​വി​ടെ ക്ല​ബി​ന്‍റെ പു​തി​യ സ്വ​പ്ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ് ഞാ​ന്‍' എ​ന്നും മെ​സി കൂ​ട്ടി​ച്ചേ​ര്‍ത്തു. മു​ന്‍ ക്ല​ബാ​യ ബാ​ഴ്‌​സ​യു​ടെ​യും സൗ​ദി പ്രോ ​ലീ​ഗി​ല്‍ നി​ന്നു​ള്ള വ​മ്പ​ന്‍ ഓ​ഫ​റും നി​ര​സി​ച്ചാ​ണ് മേ​ജ​ര്‍ സോ​ക്ക​ര്‍ ലീ​ഗി​ലേ​ക്ക് മെ​സി ചേ​ക്കേ​റി​യ​ത്. പ്ര​ഥ​മ ലീ​ഗ് ക​പ്പി​ല്‍ ക​ളി​ച്ച് ജൂ​ലൈ 21ന് ​മെ​സി ഇ​ന്‍റ​ര്‍ മ​യാ​മി​ക്കാ​യി അ​ര​ങ്ങേ​റും.

ബാ​ഴ്‌​സ​യി​ല്‍ സ​ഹ​താ​ര​ങ്ങ​ളാ​യി​രു​ന്ന സെ​ര്‍ജി​യോ ബു​സ്‌​ക​റ്റ്‌​സും ജോ​ര്‍ഡി ആ​ല്‍ബ​യും മ​യാ​മി​യി​ല്‍ മെ​സി​ക്കൊ​പ്പം ഒ​രു​മി​ക്കും. പി​എ​സ്ജി​യി​ലെ ര​ണ്ട് വ​ര്‍ഷ ക​രാ​ര്‍ പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് മെ​സി, ഡേ​വി​ഡ് ബെ​ക്കാ​മി​ന്‍റെ സ​ഹ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​ര്‍ മ​യാ​മി​യി​ല്‍ എ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ക്രൂ​സ് അ​സു​ളി​നെ​തി​രെ​യാ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി​യി​ല്‍ മെ​സി​യു​ടെ അ​ര​ങ്ങേ​റ്റ മ​ത്സ​രം. ക​രി​യ​റി​ലെ പു​തി​യ ചു​വ​ടു​വെ​പ്പാ​യി അ​മേ​രി​ക്ക​യി​ലെ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക് ചേ​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലി​യോ​ണ​ല്‍ മെ​സി പ​റ​ഞ്ഞു.

മെ​സി മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ലേ​ക്ക് വ​രു​ന്ന​തി​ന്‍റെ സ​ന്തോ​ഷം ഇ​ന്‍റ​ര്‍ മ​യാ​മി സ​ഹ ഉ​ട​മ ഡേ​വി​ഡ് ബെ​ക്കാ​മും ടൂ​ര്‍ണ​മെ​ന്‍റ് സം​ഘാ​ട​ക​രും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

പ​ത്ത് വ​ര്‍ഷം മു​മ്പ് മ​യാ​മി​യി​ല്‍ പു​തി​യ ക്ല​ബ് തു​ട​ങ്ങു​മ്പോ​ള്‍, ലോ​ക​ത്തെ മി​ക​ച്ച താ​ര​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്ന് ഞാ​ന്‍ സ്വ​പ്നം ക​ണ്ടി​രു​ന്നു. ഇ​ന്നാ സ്വ​പ്നം സ​ഫ​ലീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ലി​യോ​യെ പോ​ലെ പ്ര​തി​ഭാ​സ​മ്പ​ന്ന​നാ​യ താ​രം ക്ല​ബി​ലെ​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്.

ന​ല്ല സു​ഹൃ​ത്താ​യ മെ​സി​യെ​യും കു​ടും​ബ​ത്തേ​യും ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ദൗ​ത്യ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ടം തു​ട​ങ്ങു​ക​യാ​യി. മെ​സി മൈ​താ​ന​ത്തി​റ​ങ്ങു​ന്ന​ത് കാ​ണാ​നാ​യി അ​ക്ഷ​മ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്' എ​ന്നും ടീം ​സ​ഹ ഉ​ട​മ ഡേ​വി​ഡ് ബെ​ക്കാം പ്ര​തി​ക​രി​ച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com