പ്ര​​സ് ക്ല​​ബ് ക്രി​​ക്ക​​റ്റ് ലീ​​ഗ്: മെ​​ട്രൊ വാ​​ര്‍ത്ത ചാം​​പ്യ​​ന്‍മാ​​ര്‍

മെ​ട്രൊ വാ​ര്‍ത്ത​യു​ടെ ഓ​ൾ​റൗ​ണ്ട​ർ അ​ഭി​ലാ​ഷ് കു​മാ​ർ കെ.​ടി. പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ര്‍ണ​മെ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
മെട്രൊവാർത്ത ടീം ട്രോഫിയുമായി
മെട്രൊവാർത്ത ടീം ട്രോഫിയുമായി

കൊ​ച്ചി: അ​ന്ത​രി​ച്ച പ്ര​സ് ഫോ​ട്ടൊ​ഗ്ര​ഫ​ർ വി​നോ​ദ് ക​രി​മാ​ട്ടി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​റ​ണാ​കു​ളം പ്ര​സ്‌ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ്ര​സ്‌ ക്ല​ബ് ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ (പി.​സി.​എ​ല്‍) പ്ര​ഥ​മ സീ​സ​ണി​ല്‍ മെ​ട്രൊ വാ​ര്‍ത്ത ചാം​പ്യ​ന്‍മാ​രാ​യി. ക​ലൂ​ര്‍ ഡി​എ​ന്‍എ ഇ​ന്‍ഡോ​ര്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ മ​നോ​ര​മ ന്യൂ​സ് ടീ​മി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് മെ​ട്രൊ വാ​ര്‍ത്ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത മ​നോ​ര​മ ന്യൂ​സ് നി​ശ്ചി​ത ആ​റോ​വ​റി​ല്‍ 2 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 50 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങി​നി​റ​ങ്ങി​യ മെ​ട്രൊ വാ​ര്‍ത്ത 3.4 ഓ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ല​ക്ഷ്യ​ത്തി​ലെ​ത്തി.

മെ​ട്രൊ വാ​ര്‍ത്ത​യു​ടെ ഓ​ൾ​റൗ​ണ്ട​ർ അ​ഭി​ലാ​ഷ് കു​മാ​ർ കെ.​ടി. പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ര്‍ണ​മെ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫൈ​ന​ലി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചും അ​ഭി ത​ന്നെ. കേ​ര​ള കൗ​മു​ദി, മാ​തൃ​ഭൂ​മി ന്യൂ​സ് എ​ന്നീ ടീ​മു​ക​ളെ തോ​ൽ​പ്പി​ച്ച സെ​മി ഫൈ​ന​ലി​ലെ​ത്തി​യ മെ​ട്രൊ വാ​ർ​ത്ത, വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ അ​മൃ​ത ടി​വി​യെ സൂ​പ്പ​ർ ഓ​വ​റി​ൽ മ​റി​ക​ട​ന്നാ​ണ് ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടി​യ​ത്. മ​നോ​ര​മ ന്യൂ​സ് സെ​മി​യി​ൽ ദേ​ശാ​ഭി​മാ​നെ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

എ​റ​ണാ​കു​ള​ത്തെ 15 മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് ര​ണ്ട് ദി​വ​സ​ത്തെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍, ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കൊ​മേ​ഴ്‌​സ്-​ല​ക്ഷ്യ, വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ സ​മ്മാ​ന​ദാ​നം മു​ന്‍ രാ​ജ്യാ​ന്ത​ര വോ​ളി​ബോ​ള്‍ താ​ര​വും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്‍റെ പ​രി​ശീ​ല​ക​നു​മാ​യ കി​ഷോ​ര്‍കു​മാ​ര്‍, വി​നോ​ദ് ക​രി​മാ​ട്ടി​ന്‍റെ ഭാ​ര്യ സൗ​മ്യ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ർ​വ​ഹി​ച്ചു.

പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റും ഫൈ​ന​ലി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചു​മാ​യ അ​ഭി ട്രോ​ഫി​യു​മാ​യി.
പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റും ഫൈ​ന​ലി​ലെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചു​മാ​യ അ​ഭി ട്രോ​ഫി​യു​മാ​യി.

എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ഹ​രി​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ സെ​ക്ര​ട്ട​റി എം. ​സൂ​ഫി മു​ഹ​മ്മ​ദ്, ട്ര​ഷ​റ​ര്‍ മ​നു ഷെ​ല്ലി, സ്‌​പോ​ര്‍ട്‌​സ് ക്ല​ബ് ക​ണ്‍വീ​ന​ര്‍ അ​ഷ്‌​റ​ഫ് തൈ​വ​ള​പ്പ്, എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബൈ​ജു ഭാ​സി, ശ്രീ​ജി​ത്ത് വി.​ആ​ർ. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Trending

No stories found.

Latest News

No stories found.