

മീരാ ഭായ് ചാനു
നഗോയ: ഏഷ്യൻ ഗെയിംസ് 49 കിലോ ഗ്രാം ഭാരോദ്വഹന മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി മീരാഭായ് ചാനു. 12 കൊല്ലമായി ഏഷ്യൻ ഗെയിംസ് മെഡലിനു വേണ്ടി താൻ കാത്തിരിക്കുകയായിരുന്നുവെന്നും സ്വപ്നം യാഥാർഥ്യമായിരിക്കുന്നുവെന്നും മത്സരത്തിനു ശേഷം മീരാഭായ് പ്രതികരിച്ചു. 1998ൽ കർണം മല്ലേശ്വരി വെങ്കല മെഡൽ നേടിയതിനു ശേഷം ഭാരോദ്വഹനത്തിൽ പിന്നെ ഇന്ത്യ മെഡൽ നേടിയിരുന്നില്ല. 2014 മുതൽ ഏഷ്യൽ ഗെയിംസിൽ മീര മത്സരിക്കുന്നുണ്ട്. ഈ മെഡലോടു കൂടി എന്‍റെ ജീവിതം പൂർത്തിയായെന്നും ചാനു പറഞ്ഞു.
198 കിലോ ഗ്രാം ഭാരം ഉയർത്തിയാണ് ചാനു വെള്ളിമെഡൽ നേടിയത്. നോർത്ത് കൊറിയയുടെ റി സോങ് ഗം 215 കിലോ ഭാരം ഉയർത്തി മൂന്നാം വട്ടവും സ്വർണമെഡൽ കരസ്ഥമാക്കി. ഇന്തോനേഷ്യയുടെ ലുലാക് ഡയാന ട്രൈ വിജയാനയ്ക്കാണ് വെങ്കലം.
ടോക്കിയോ ഒളിമ്പിക്സിൽ ചാനുവിന് വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് വേൾഡ് ചാമ്പ്യൻഷിപ്പ് മെഡലുകൾ, കോമൺവെത്ത് ഗെയിംസ് മെഡലുകളഅ്, ചാമ്പ്യൻഷിപ്പ് ടൈറ്റിലുകൾ, ഏഷ്യൻ ചാമ്പ്യൻ ഷിപ്പിൽ വെങ്കലം എന്നിവയും നേടിയിട്ടുണ്ട്. പക്ഷേ നിരന്തരം പരിശ്രമിച്ചിട്ടും ഏഷ്യൻ ഗെയിംസ് മെഡൽ ചടാനുവിന് ലഭിച്ചിരുന്നില്ല. 2014ൽ ഒമ്പതാം സ്ഥാനമാണ് ലഭിച്ചിരുന്നത്. 2018ൽ നടുവിനുണ്ടായ പരുക്കു മൂലം പങ്കെടുക്കാൻ സാധിച്ചില്ല. 2023ൽ അപ്രതീക്ഷിതമായി ഉണ്ടായ പരുക്കിനെത്തുടർന്ന് നാലാം സ്ഥാനത്തിൽ ഒതുങ്ങേണ്ടി വന്നു. ഒടുവിൽ നഗോയയിൽ ആ സ്വപ്നം യാഥാർഥ്യമായി.