കാലിന് പരുക്ക്; ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ ധോണിക്ക് നഷ്ടമാകും

ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഔദ്യോഗിക ഫെയ്സ് ബുക്കിലൂടെ ടീം തന്നെയാണ് ഇക്കാര്യം അറിയിച്ചത്
കാലിന് പരുക്ക്; ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ ധോണിക്ക് നഷ്ടമായേക്കും!

എം.എസ്. ധോണി

Updated on

ചെന്നൈ: ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ‌ ആരാധകരെ നിരാശരാക്കുന്ന വിവരമാണിപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക ഫെയ്സ് ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. എം.എസ്. ധോണി ആദ്യ മത്സരങ്ങളിലിറങ്ങില്ലെന്നാണ് ടീം അറിയിച്ചിരിക്കുന്നത്.

"എം.എസ്. ധോണി കാലിന് പരുക്കേറ്റ് ചികിത്സയിലാണ്. അതിനാൽ ഐപിഎല്ലിന്‍റെ ആദ്യ 2 ആഴ്ചയിലെ മത്സരങ്ങൾ ധോണിക്ക് നഷ്ടമായേക്കും", എന്നാണ് പ്രസ്താവനയിൽ പറയുന്നത്.

ഇതോടെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ കീപ്പറാകും. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരേയാണ് ചെന്നൈയുടെ ആദ്യ മത്സരം.

logo
Metro Vaartha
www.metrovaartha.com