നീരജ് ചോപ്ര ഇനി ലെഫ്റ്റനന്‍റ് കേണല്‍

ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.
Neeraj Chopra conferred honorary rank of Lieutenant Colonel in Territorial Army

നീരജ് ചോപ്ര

Updated on

ന്യൂഡല്‍ഹി: കായിക താരം നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി സമ്മാനിച്ചു. 2025 ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായി മേയ് 9ലെ ദ ഗസറ്റ് ഒഫ് ഇന്ത്യയില്‍ പ്രസ്താവിച്ചു.

ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ അംഗീകൃത നിയമ രേഖ കൂടിയാണ് ഗസറ്റ് ഒഫ് ഇന്ത്യ. 2016 ഓഗസ്റ്റ് 26ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി ചേര്‍ന്നതിന് ശേഷം നീരജ് ഇന്ത്യന്‍ ആര്‍മിയില്‍ നായിബ് സുബേദാറാണ്. നീരജിന് 2018ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു.

ഒളിംപിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ടോക്കിയോ ഒളിംപിക്‌സിലാണ് സ്വര്‍ണം നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകരായിരുന്ന കപില്‍ ദേവ്, എം.എസ്. ധോണി എന്നിവരും, 2008 ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും നീരജ് ചോപ്രയ്ക്ക് മുന്‍പ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ച കായിക താരങ്ങളാണ്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 2010ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി സമ്മാനിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com