ഇന്ത‍്യയ്‌ക്കെതിരായ ഏകദിന പരമ്പര; 31കാരനെ ടീമിലെടുത്ത് ന‍്യൂസിലൻഡ്

പേസർ ബ്രെറ്റ് റാൻഡലിനെയാണ് കിവീസ് ടീമിലെടുത്തിരിക്കുന്നത്
New Zealand call up pacer Brett Randell for 4th and 5th ODIs against India

ബ്രെറ്റ് റാൻഡൽ

Updated on: 

വെല്ലിങ്ടൺ: ഇന്ത‍്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ന‍്യൂസിലൻഡ് ടീമിലേക്ക് പേസർ ബ്രെറ്റ് റാൻഡലിനെ ഉൾപ്പെടുത്തി.

31കാരനായ താരം ലിസ്റ്റ് എ ക്രിക്കറ്റിൽ 55 മത്സരങ്ങളിൽ നിന്നും സെൻട്രൽ ഡിസ്ട്രിക്റ്റിനു വേണ്ടി 22.74 ബൗളിങ് ശരാശരിയിൽ 100 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ആദ‍്യമായാണ് ബ്രെറ്റിന് കിവീസ് ഏകദിന ടീമിലേക്ക് വിളിയെത്തുന്നത്. ഓൾറൗണ്ടർ ജോഷ് ക്ലാർക്ക്സണെയും അഞ്ചാം ഏകദിനത്തിനുള്ള ന‍്യൂസിലൻഡ് ടീമിലെടുത്തിട്ടുണ്ട്.

ബ്രെറ്റ് റാൻഡലിനെ ന‍്യൂസിലൻഡ് ടീം മുഖ‍്യ പരിശീലകൻ റോബ് വാൾട്ടർ പ്രശംസിക്കുകയും താരം അരങ്ങേറ്റം കുറിക്കാൻ സാധ‍്യതയുണ്ടെന്നും വ‍്യക്തമാക്കി. നാലാം ഏകദിനം വെള്ളിയാഴ്ചയും അഞ്ചാം ഏകദിനം ഞായറാഴ്ചയും നടക്കും. ആദ‍്യ രണ്ട് മത്സരം ഇന്ത‍്യ വിജയിക്കുകയും മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിക്കുകയുമായിരുന്നു.

നാലാം ഏകദിനത്തിനുള്ള ന‍്യൂസിലൻഡ് ടീം: മിച്ചൽ സാന്‍റ്നർ (ക‍്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ഡീൻ ഫോക്സ്‌ക്രോഫ്റ്റ്, മിച്ച് ഹേ (വിക്കറ്റ് കീപ്പർ‌), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, നിക്ക് കെല്ലി, ബ്രെറ്റ് റാൻ‌ഡൽ, ടിം സെയ്ഫെർട്ട് വിക്കറ്റ് കീപ്പർ, വിൽ യങ്

അഞ്ചാം ഏകദിനത്തിനുള്ള ന‍്യൂസിലൻഡ് ടീം: മിച്ചൽ സാന്‍റ്നർ (ക‍്യാപ്റ്റൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സൺ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ഡീൻ ഫോക്സ്ക്രോഫ്റ്റ്, മിച്ച് ഹേ (വിക്കറ്റ് കീപ്പർ), നിക്ക് കെല്ലി, ബ്രെറ്റ് റാൻഡൽ, ടിം സെയ്ഫെർട്ട് വിക്കറ്റ് കീപ്പർ, ബ്ലെയർ ടിക്ക്നർ, വിൽ യങ്