വെങ്കടേശ് അയ്യരല്ല, മുൻ ഇന്ത്യൻ താരം KKR ക്യാപ്റ്റനായേക്കും

കഴിഞ്ഞ സീസണിൽ ടീമിനെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച ശ്രേയസ് അയ്യരെ കൊൽക്കത്ത നിലനിർത്തിയിരുന്നില്ല. 23.75 കോടി രൂപയ്ക്ക് വെങ്കടേശ് അയ്യരെ സ്വന്തമാക്കുകയും ചെയ്തിരുന്നു

കൊൽക്കത്ത: മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റനായേക്കും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടീം വൃത്തങ്ങൾ തന്നെയാണ് ഇതു സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ടീമിനെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച ശ്രേയസ് അയ്യരെ കൊൽക്കത്ത നിലനിർത്തിയിരുന്നില്ല. മെഗാ ലേലത്തിൽ തിരിച്ചുപിടിക്കാനും സാധിച്ചില്ല. 26.75 കോടി രൂപ എന്ന രണ്ടാമത്തെ ഉയർന്ന തുകയ്ക്ക് പഞ്ചാബ് കിങ്സാണ് ശ്രേയസിനെ സ്വന്തമാക്കിയിരിക്കുന്നത്.

ശ്രേയസിന്‍റെ അഭാവത്തിൽ വെങ്കടേശ് അയ്യർ കെകെആർ ക്യാപ്റ്റനാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാണെന്ന് മധ്യപ്രദേശ് താരമായ വെങ്കടേശ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്.

ശ്രേയസിനെയും കൊൽക്കത്ത നിലനിർത്തിയിരുന്നില്ല. എന്നാൽ, ലേലത്തിൽ 23.75 കോടി രൂപ എന്ന അസാധാരണ തുകയ്ക്ക് അദ്ദേഹത്തെ തിരികെ ടീമിലെത്തിച്ചത് ക്യാപ്റ്റൻസി അഭ്യൂഹങ്ങൾക്ക് കരുത്ത് പകർന്നിരുന്നു.

അതേസമയം, ലേലത്തിന്‍റെ ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന രഹാനെയെ രണ്ടാം റൗണ്ടിൽ 'വെറും' ഒന്നരക്കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com