ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ആദ്യ ടിക്കറ്റ് ഭഗവാൻ ജഗന്നാഥന് സമർപ്പിച്ച് ഒസിഎ

മാച്ച് ഭംഗിയായി പൂർത്തിയാകുന്നതിനായാണ് ഭഗവാന് ടിക്കറ്റ് സമർപ്പിച്ചതെന്ന് അധികൃതർ പറയുന്നു.
OCA offers first ticket for IND vs SA cricket match at Cuttack to Lord Jagannath

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ആദ്യ ടിക്കറ്റ് ഭഗവാൻ ജഗന്നാഥന് സമർപ്പിച്ച് ഒസിഎ

Updated on

ഭുവനേശ്വർ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മാച്ചിന്‍റെ ആദ്യ ടിക്കറ്റ് പുരി ക്ഷേത്രത്തിൽ ഭഗവാൻ ‌ജഗന്നാഥന് സമർപ്പിച്ച് ഒഡീശ ക്രിക്കറ്റ് അസോസിയേഷൻ(ഒസിഎ). ഡിസംബർ 9നാണ് ഒഡീശയിൽ മാച്ച് നടക്കുന്നത്. മാച്ച് ഭംഗിയായി പൂർത്തിയാകുന്നതിനായാണ് ഭഗവാന് ടിക്കറ്റ് സമർപ്പിച്ചതെന്ന് അധികൃതർ പറയുന്നു.

ഒസിഎ സെക്രട്ടറി സഞ്ജയ് ബെഹെറയാണ് തിങ്കളാഴ്ച ടിക്കറ്റുമായി ജഗന്നാഥ ക്ഷേത്രത്തിൽ എത്തിയത്. അസോസിയേഷനിലെ മറ്റ് അംഗങ്ങളും അനുഗമിച്ചിരുന്നു.

മാച്ച് കാണുന്നതിനായി ഒഡീശ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുമെത്തുമെന്നാണ് കരുതുന്നത്. കട്ടക്കിന്‍റെ ബാരാബതി സ്റ്റേഡിയത്തിലാണ് മാച്ച്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com