'എടാ മോനേ'; ഈഫൽ ഗോപുരത്തിനു മുന്നിൽ മുണ്ടും മാടിക്കുത്തി തനി മലയാളിയായി ശ്രീജേഷ്

ഈ ഒളിംപിക്സിൽ മെഡൽ നേടിയ ഏക മലയാളിയാണ് ശ്രീജേഷ്.
p r Sreejesh
പി.ആർ. ശ്രീജേഷ്
Updated on

പാരീസ്: ഒളിംപിക്സ് വെങ്കല മെഡലുമായി ഈഫൽ ഗോപുരത്തിനു മുന്നിൽ മുണ്ടും മടക്കിക്കുത്തി തനി മലയാളി ലുക്കിൽ പി.ആർ. ശ്രീജേഷ്. ഈ ഒളിംപിക്സിൽ മെഡൽ നേടിയ ഏക മലയാളിയാണ് ശ്രീജേഷ്. സമൂഹമാധ്യമത്തിൽ ശ്രീജേഷ് പങ്കു വച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി.വെള്ള ഷർട്ടും മുണ്ടും ധരിച്ച് വെങ്കലമെഡൽ അണിഞ്ഞ് ടവറിനു മുന്നിൽ നിൽക്കുന്ന ചിത്രം എട മോനേ എന്ന ക്യാപ്ഷനോടെയാണ് ശ്രീജേഷ് പങ്കു വച്ചിരിക്കുന്നത്.

വെങ്കല നേട്ടത്തിനു പിന്നാലെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ചിരുന്നു.

പാരീസ് ഒളിംപിക്സ് ഞായറാഴ്ച രാത്രിയോടെ സമാപിക്കും. സമാപനച്ചടങ്ങിൽ ശ്രീജേഷും മനുഭാക്കറുമാണ് പതാക വഹിക്കുക. ഇതിനായാണ് മറ്റു ഹോക്കി താരങ്ങൾ എല്ലാം മടങ്ങിയിട്ടും ശ്രീജേഷ് പാരിസിൽ തുടരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com