പാരിസ്: ഭാരക്കൂടുതൽ മൂലം ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയായ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ 13ന് വിധി പറയും. ഓഗസ്റ്റ് 13ന് ഇന്ത്യൻ സമയം രാത്രി 9.30 വരെയാണ് ഏക ആർബിട്രേറ്റർ ഡോ. അനബെൽ ബെന്നറ്റിന് വിധി പറയാൻ സമയം നൽകിയിരിക്കുന്നത്.
ഫൈനലിൽ എത്തിയതിനു പിന്നാലെയാണ് വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടത്.
അമ്പത് കിലോഗ്രാം വിഭാഗത്തിൽ ഫൈനലിലെത്തിയിരുന്ന വിനേഷിനെ ഫൈനൽ ദിവസം 100 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യയാക്കിയത്. തലേ ദിവസം ഭാരക്കൂടുതൽ മനസിലാക്കി രാത്രി മുഴുവൻ ഉറക്കം കളഞ്ഞ് വ്യായാമം ചെയ്ത് 1900 ഗ്രാം കുറച്ചിരുന്നു വിനേഷ്. വസ്ത്രത്തിന്‍റെ ഭാരത്തിൽ കുറവ് വരുത്തുകയും മുടി മുറിക്കുകയും ചെയ്തു. എന്നിട്ടും 100 ഗ്രാം അധികമായി ശേഷിക്കുകയായിരുന്നു.