

ബാബർ അസം, മുഹമ്മദ് റിസ്‌വാൻ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാനെ ഓസ്ട്രീലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല. എന്നാൽ സ്റ്റാർ ബാറ്റർ ബാബർ അസമിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസീസിനെതിരേ 3 ഏകദിന മത്സരങ്ങൾ പാക്കിസ്ഥാൻ കളിക്കും.
മേയ് 30ന് മുതൽ ജൂൺ 4 വരെ റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളാണ് മത്സരങ്ങൾ നടക്കുന്നത്. പേസർ ഷഹീൻ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. 16 അംഗ ടീമിൽ വെടിക്കെട്ട് ബാറ്റർ ഉസ്മാൻ ഖാനെയാണ് പ്രഥമ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്. യുവതാരം മിർസ സാദ് ബെയ്ഗിനെ ടീമിലെടുത്തപ്പോൾ ഏറെ നാളായി മോശം ഫോമിൽ തുടരുന്ന ഫഹീം അഷ്റഫ്, ഹുസൈൻ തലത് എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല.
ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീം: ഷഹീൻ ഷാ അഫ്രീദി, സൽമാൻ അലി ആഘ, അബ്ദുൾ സമദ്, അഹമ്മദ് ഡാനിയൽ, അബ്രർ അഹമ്മദ്, അറാഫത്ത് മിൻഹാസ്, ബാബർ അസം, ഹാരിസ് റൗഫ്, മാസ് സദാഖത്, മുഹമ്മദ് ഗാസി ഘോരി, നസീം ഷാ, റൊഹൈൽ നസീർ, സാഹിബ്സാദ ഫർഹാൻ, ഷദാബ് റാൻ, ഷാമിൽ ഹുസൈൻ, സൂഫിയാൻ മുഖീം