

ഷഹീൻ അഫ്രീദി, ഷാൻ മസൂദ്
ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരേ ടെസ്റ്റ് മത്സരം പരാജയപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ഷാൻ മസൂദും പേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ വാക്കുതർക്കമുണ്ടായതായി റിപ്പോർട്ട്.
തോൽവിക്കു കാരണം ടീമിലെ പേസർമാരാണെന്നായിരുന്നു ഷാൻ മസൂദ് പ്രതികരിച്ചത്. എന്നാൽ സ്വന്തം ബാറ്റിങ് പ്രകടനം നോക്കണമെന്നായിരുന്നു ഷഹീൻ അഫ്രീദിയുടെ മറുപടി.
മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും 11 റൺസ് മാത്രമായിരുന്നു ഷാൻ മസൂദിന് അടിച്ചെടുക്കാനായത്. പാക്ക് ബൗളർമാർക്ക് പേസില്ലെന്നും ഷാൻ മസൂദ് കുറ്റപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഷഹീന്‍റെ ശരാശരി വേഗത 132 കിലോ മീറ്ററായിരുന്നു. തോൽവിക്കു പുറമെ സ്ലോ ഓവർ റേറ്റ് മൂലം പാക്ക് താരങ്ങൾക്ക് മാച്ച് ഫീയുടെ 40 ശതമാനം പിഴയും ചുമത്തിയിരുന്നു.