രണ്ടു മണിക്കൂർ നിർത്താതെ മഴ; പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം റദ്ദാക്കി

ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു.
Pakistan-New Zealand match called off after two-hour non-stop rain

കൊളംബോയിലെ സ്റ്റേഡിയത്തിൽ പിച്ച് മൂടുന്നു

Updated on

കൊളംബോ: ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിലെ പാക്കിസ്ഥാൻ- ന്യൂസിലൻഡ് സൂപ്പർ എട്ട് മത്സരം മഴ‍‌യെത്തുടർന്ന് റദ്ദാക്കി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചിൽ കനത്ത മഴയാണ് പെ‌യ്തത്. ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു.

എന്നാൽ തൊട്ടു പിന്നാലെ മഴ ആരംഭിച്ചു. രണ്ടു മണിക്കൂറോളം കാത്തു നിന്നിട്ടും മഴ കുറയാതെ വന്നതോടെ ഒരു പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു. 24 ന് ഇംഗ്ലണ്ടിനെതിരേയാണ് പാക്കിസ്ഥാന്‍റെ അടുത്ത മത്സരം.

logo
Metro Vaartha
www.metrovaartha.com