പിഎസ്എൽ ഒഴിവാക്കി ഐപിഎല്ലിലെത്തിയ ബ്ലെസിങ് മുസറബാനിയെ വിലക്കി പിസിബി

2 വർഷം പിഎസ്എൽ കളിക്കുന്നതിൽ നിന്നും മുസറബാനിയെ വിലക്കി
pcb ban Blessing Muzarabani for two years

ബ്ലെസിങ് മുസറബാനി

Updated on

കോൽക്കത്ത: പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഒഴിവാക്കി ഐപിഎല്ലിലെത്തിയ സിംബാബ്‌വെ താരം ബ്ലെസിങ് മുസറബാനിക്കെതിരേ നടപടി സ്വീകരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).

2 വർഷം പിഎസ്എൽ കളിക്കുന്നതിൽ നിന്നും മുസറബാനിയെ വിലക്കി. പിസിബി പ്രസ്താവനയിലൂടെയാണ് ഇക്കാര‍്യം അറിയിച്ചത്. മുസറബാനിക്ക് പകരം ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഇസ്‌ലാമാബാദ് ടീമിലെടുത്തിട്ടുണ്ട്.

സമാന സംഭവം ആവർത്തിച്ചതിനാൽ നേരത്തെ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിനെതിരേ പിസിബി നടപടി സ്വീകരിച്ചിരുന്നു. അതേസമയം, പിഎസ്എൽ ഒഴിവാക്കി ഐപിഎല്ലിലെത്തിയ ഓസ്ട്രേലിയൻ താരം സ്പെൻസർ ജോൺസൺ, ശ്രീലങ്കൻ താരം ദസുൻ ഷനക എന്നി1വർക്കെതിരേ പിസിബി നടപടി സ്വീകരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com