

ഏഴാം നമ്പറിൽ ഇനി ഒരു വെട്ട്; സിആർ 7ന് പോർച്ചുഗൽ ടീമിന്‍റെ ആദരം
ബ്രാഗ: ക്രിസ്റ്റ്യാനോ റൊണാൾഡോ അന്തർദേശീയ ഫുട്ബോളിൽ നിന്ന് വിരമിച്ചതിന്‍റെ സങ്കടത്തിലാണ് ഇപ്പോഴും ആരാധകർ. ക്രിസ്റ്റ്യാനോയുടെ പേരു കേട്ട ഏഴാം നമ്പർ ജേഴ്സി ഇനി മറ്റൊരു കളിക്കാരന് കൈമാറും. പക്ഷേ ഇനി മുതൽ ഒരു വെട്ടുള്ള ഏഴ് ആയിരിക്കും പോർച്ചുഗലിന്‍റെ ടീമിലുണ്ടായിരിക്കുക. ക്രിസ്റ്റ്യാനോ ധരിച്ചിരുന്ന ഏഴാം നമ്പർ ഇനി ഒരു കളിക്കാരനും നൽകില്ല.
റൊണാൾഡോയോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം. യൂറോപ്പിൽ ഏഴ് എന്നെഴുതുന്ന രീതിയിലായിരിക്കും പുതിയ ജേഴ്സികൾ തയാറാക്കുക. കാർളോസ് ഫോർബ്സ് ആണ് നിലവിൽ ഏഴാം നമ്പർ ജേഴ്സിക്ക് അർഹനാകുക.
നവംബർ 5നാണ് ക്രിസ്റ്റ്യാനോ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 24ന് നാഷൻസ് ലീഗിനു വേണ്ടിയാണ് ക്രിസ്റ്റ്യാനോ അവസാനമായി പോർച്ചുഗലിനു വേണ്ടി മൈതാനത്ത് ഇറങ്ങിയത്.