നോർവേ ചെസിൽ ചരിത്രം രചിച്ച് പ്രജ്ഞാനന്ദ; ചാമ്പ്യനെ കാത്തിരിക്കുന്നത് 71.75 ലക്ഷം രൂപ

കരിയറിലെ ഏറ്റവും വലിയ വിജയമെന്നാണ് പ്രജ്ഞാനന്ദ മത്സരത്തിൽ വിജയിച്ചതിനു ശേഷം പ്രതികരിച്ചത്.
Praggnanandhaa creates history in Norway chess

ആർ. പ്രജ്ഞാനന്ദ

Updated on: 

ഓസ്‌ലോ: നോർവേ ചെസിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ. നോർവേ ചെസിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ കിരീടം നേടുന്നത്. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്‍റ് കെയ്മറെയാണ് പരാജയപ്പെടുത്തിയത്. എലീറ്റ് ചെസിലെ ഏറ്റവും മൂല്യമേറിയ കിരീടമാണ് പ്രഗ്യാനന്ദ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. 71.75 ലക്ഷം രൂപയാണ് ചാമ്പ്യന് ലഭിക്കുന്നത്.

ലോക ഒന്നാം നമ്പർ താരവും ഏഴു തവണ ചാമ്പ്യനുമായ മാഗ്നസ് കാൾസനെ ടൂർണമെന്‍റിൽ രണ്ടു തവണ പരാജയപ്പെടുത്തിയിരുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമെന്നാണ് പ്രജ്ഞാനന്ദ മത്സരത്തിൽ വിജയിച്ചതിനു ശേഷം പ്രതികരിച്ചത്.

20കാരനായ പ്രജ്ഞാനന്ദ രണ്ടാം വട്ടമാണ് നോർവേ ചെസിൽ പങ്കെടുക്കുന്നത്.

തുടക്കത്തിൽ പിന്നിലായിരുന്നുവെങ്കിലും നാലു മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച് അവസാന റൗണ്ടിൽ പ്രജ്ഞാനന്ദ കിരീടം ഉറപ്പിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com