മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ

കഴിഞ്ഞ സീസണിൽ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് യുവ ഓപ്പണറെ ഒഴിവാക്കിയിരുന്നു. അച്ചടക്കലംഘനവും ആരോഗ്യക്ഷമതയിലെ പ്രശ്നങ്ങളുമായിരുന്നു കാരണം
Prithvi Shaw to play for Maharashtra

പൃഥ്വി ഷായ്ക്ക് മഹാരാഷ്ട്ര ടീമിന്‍റെ ജെഴ്സി ഔപചാരികമായി സമ്മാനിച്ചപ്പോൾ.

Updated on

മുംബൈ ടീമിൽ നിന്നു പുറത്തായ മുൻ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ ഇത്തവണത്തെ ആഭ്യന്തര സീസണിൽ മഹാരാഷ്ട്ര ടീമിൽ കളിക്കും. ചെന്നൈയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ഓൾ ഇന്ത്യ ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനുള്ള മഹാരാഷ്ട്രയുടെ പതിനേഴംഗ ടീമിൽ പൃഥ്വി ഷായെ ഉൾപ്പെടുത്തി.

മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പൃഥ്വിക്ക് ടീം മാറാൻ അവസരമൊരുങ്ങിയത്. കഴിഞ്ഞ സീസണിൽ മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് യുവ ബാറ്ററെ ഒഴിവാക്കിയിരുന്നു. അച്ചടക്കലംഘനവും ആരോഗ്യക്ഷമതയിലെ പ്രശ്നങ്ങളുമായിരുന്നു കാരണം.

Prithvi Shaw to play for Maharashtra
വിടരാത്ത വസന്തങ്ങൾ: കാംബ്ലിയുടെ വഴിയേ പൃഥ്വി ഷാ?

അങ്കിത് ബാവ്നെ നയിക്കുന്ന മഹാരാഷ്ട്ര ടീമിൽ ഋതുരാജ് ഗെയ്ക്ക്‌വാദും ഉൾപ്പെടുന്നു. ഐപിഎല്ലിനിടെ പരുക്കേറ്റ ഗെയ്ക്ക്‌വാദ് അതിനു ശേഷം ആദ്യമായാണ് മത്സര ക്രിക്കറ്റിനിറങ്ങുന്നത്. ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീമിനു വേണ്ടി സംഘടിപ്പിച്ച പരിശീലന മത്സരത്തിൽ ഇന്ത്യ എ ടീമിനു വേണ്ടി കളിച്ചിരുന്നു.

അതേസമയം, ദുലീപ് ട്രോഫിക്കുള്ള പശ്ചിമ മേഖലാ ടീമിൽ ഉൾപ്പെട്ട ഋതുരാജ്, ബുച്ചി ബാബു ടൂർണമെന്‍റിലെ ആദ്യ മത്സരത്തിനു ശേഷം മഹാരാഷ്ട്ര ടീം വിടാനാണ് സാധ്യത.

ടീം ഇങ്ങനെ: അങ്കിത് ബാവ്നെ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്‌വാദ്, പൃഥ്വി ഷാ, സിദ്ധേഷ് വീർ, സച്ചിൻ ദാസ്, അർഷിൻ കുൽക്കർണി, ഹർഷൽ കാതെ, സിദ്ധാർഥ് മാത്രെ, സൗരഭ് നവാലെ (വിക്കറ്റ് കീപ്പർ), മന്ദാർ ഭണ്ഡാരി (വിക്കറ്റ് കീപ്പർ), രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, പ്രദീപ് ദാധെ, വിക്ക് ഓസ്റ്റ്വാൾ, ഹിതേഷ് വലുഞ്ജ്, പ്രശാന്ത് സോളങ്കി, രാജ്‌വർധൻ ഹംഗാർഗേക്കർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com