എംബാപ്പെയെ ഒഴിവാക്കി പിഎസ്‌ജി ജപ്പാൻ പര്യടനം തുടങ്ങി

ക്ലബുമായുള്ള കരാർ 12 മാസത്തേക്കു കൂടി നീട്ടാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബിനെ അറിയിച്ചിരുന്നു.
 കിലിയൻ എംബാപ്പേ
കിലിയൻ എംബാപ്പേ
Updated on

പാരിസ്: കരാറുമായി ബന്ധപ്പെട്ട വിയോജിപ്പുകളെത്തുടർന്ന് സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ഒഴിവാക്കി നാലു ദിവത്തെ ജപ്പാൻ പര്യടനത്തിനായി പിഎസ്‌ജി ടീം പുറപ്പെട്ടു. ക്ലബുമായുള്ള കരാർ 12 മാസത്തേക്കു കൂടി നീട്ടാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെ പിഎസ്‌ജി പ്രീ സീസൺ മത്സരങ്ങളിൽ നിന്ന് താരത്തെ ഒഴിവാക്കി. ഇനിയൊരിക്കലും താരത്തെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. സൗദിയുടെ അൽ നസർ, ജാപ്പനീസ് ടീം സെറേസോ ഒസാക, ചാംപ്യൻസ് ലീഗ് റണ്ണർ അപ് ഇന്‍റർ മിലാൻ എന്നിവരുമായാണ് പിഎസ്‌ജി ജപ്പാൻ പര്യടനത്തിൽ ഏറ്റുമുട്ടുന്നത്.

പത്തു വർഷത്തെ കരാറിനായി 100 കോടി യൂറോപിഎസ്‌ജി എംബാപ്പേക്ക് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും താരം ഈ കരാർ നിരസിച്ചു. റയൽ മാഡ്രിഡിലേക്ക് ഫ്രീ ഏജന്‍റായി പോകാനാണ് എംബാപ്പെയുടെ നീക്കം. 2024 വരെയാണ് പിഎസ്‌ജിയുമായി എംബാപ്പേ കരാർ ഒപ്പിട്ടിരിക്കുന്നത്. ഒരു വർഷത്തിനു ശേഷം ഫ്രീ ഏജന്‍റായി താരത്തിന് കളിക്കാം. എന്നാൽ താരത്തെ ഫ്രീ ഏജന്‍റായി വിടാൻ ക്ലബ് ഒരുക്കമല്ല. അടുത്ത സീസണിൽ ഒന്നുകിൽ പുതിയ കരാറിൽ ഒപ്പു വയ്ക്കുന്നില്ലെങ്കിൽ താരത്തെ വിൽക്കാനാണ് ക്ലബിന്‍റെ തീരുമാനം. എംബാപ്പേ റയലിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാർത്തകളും ശക്തമായിരുന്നു. എന്നാൽ എംബാപ്പേ ഇത്തരം അഭ്യൂഹങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com