
നാഗ്പുർ: രഞ്ടി ട്രോഫി സെമി ഫൈനലിൽ മുംബൈക്കെതിരേ വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിൽ ആദ്യ ദിവസം കളി അവസാനിപ്പിച്ചു. ധ്രുവ് ഷോരെയും (74) ഡാനിഷ് മലേവറും (79) നേടിയ അർധ സെഞ്ചുറികളാണ് വിദർഭ ഇന്നിങ്സിനു കരുത്ത് പകർന്നത്.
നേരത്തെ, ടോസ് നേടിയ വിദർഭ ക്യാപ്റ്റൻ അക്ഷയ് വഡ്കർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുൺ നായർ 45 റൺസെടുത്ത് പുറത്തായി. യാഷ് റാത്തോഡ് (47*), അക്ഷയ് വഡ്കർ (13*) എന്നിവരാണ് ക്രീസിൽ.
മുംബൈക്കു വേണ്ടി ശിവം ദുബെയും ഷംസ് മുലാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുൻ ഇന്ത്യൻ താരം ശാർദൂൽ ഠാക്കൂർ തുടങ്ങിയവർ ഉൾപ്പെട്ട ശക്തമായ ടീമാണ് മുംബൈയുടേത്.